ഇന്ത്യ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു.

ഇന്ത്യ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുമുള്ള ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി. ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 1.23 ന് ആയിരുന്നു വിക്ഷേപണം. യൂറോപ്യന്‍ സ്‌പെയ്‌സ് കണ്‍സോര്‍ഷ്യം വികസിപ്പിച്ച ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്‍സാറ്റ് 3 ഡി യില്‍ നിന്നുള്ള സിഗ്നലുകള്‍ ഹാസനിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ചുതുടങ്ങിയെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വാര്‍ത്താവിനിമയ ഉപഗ്രഹമായ അല്‍ഫാസാറ്റും ഇന്‍സാറ്റ് 3 ഡിക്കൊപ്പം ഏരിയന്‍ 5 റോക്കറ്റ് വെള്ളിയാഴ്ച വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് അല്‍ഫാസാറ്റ്.
https://www.facebook.com/Malayalivartha