ദുരഭിമാന കൊലപാതകം; മുസ്ലീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബക്കാര് ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൃഷിയിടത്തിലെ കിണറ്റില്‍ നിന്ന്
കര്‍ണാടകയില്‍ വീണ്ടും ദുരഭിമാന കൊലപാതകം. മുസ്ലീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബക്കാര് ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു. വിജയപുരയിലാണ് സംഭവം. ബാലഗാനുര സ്വദേശിയായ രവി നിംബരാഗി(34) ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ കിണറില്‍ നിന്ന് ഒക്ടോബര്‍ 23 നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
നാല് വര്‍ഷത്തോളമായി രവിയും മുസ്ലീം യുവതിയുമായി പ്രണയത്തിലാണ്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. പ്രണയബന്ധം ഇനിയും തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. ഒക്ടോബര്‍ 21 ഓടെയാണ് രവിയെ കാണാതായത്.
രവിയെ കാണാനില്ലെന്ന പരാതിയുമായി യുവതി തന്നെയാണ് പോലീസിനെ സമീപിച്ചത്. തന്റെ കുടുംബക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുട സഹോദരനെയും അമ്മാവനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 23 ന് യുവാവിന്റെ മൃതദേഹം ലഭിച്ചതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു.
കൃഷിയിടത്തിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha