Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു

27 JANUARY 2022 10:01 AM IST
മലയാളി വാര്‍ത്ത

ഏതൊരു രാജ്യസ്‌നേഹിക്കും അഭിമാനമേകുന്ന രണ്ടു കാര്യങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ സാക്ഷ്യം വഹിച്ചത്, ഒന്നാമത് ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട് തുടങ്ങാന്‍ ആരംഭം കുറിച്ചു.


രണ്ടാമത് ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു.

 

 

രാജ്യത്തിന്റെ അഭിമാനം ആകാശം മുട്ടെ പാറി കളിക്കുന്നു. കാലാ കാലങ്ങളില്‍ ഉയര്‍ന്നിരുന്ന പാകിസ്ഥാന്‍ പതാക വലിച്ചെറിഞ്ഞിരിക്കുന്നു , പാക്കിസ്ഥാന്റെ കുടില മോഹങ്ങള്‍ ഇതോടു കൂടി നിലം പരിശായിരിക്കുകയാണ് . ഇനി അവര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത ദൂരത്തേക്ക് പോയിരിക്കുന്നു കശ്മീര്‍. ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ ഇന്നലെ പറഞ്ഞത് പോലെ, ഇനി പിടിച്ചെടുക്കാന്‍ പാക് അധീന കശ്മീര്‍ മാത്രം.


രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ശ്രീനഗറിലെ ലാല്‍ ചൗക്ക് ചരിത്രപരമായ ഒരു ദൃശ്യത്തിനാണ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടീഷ് രാജില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഈ ചരിത്ര വേദിയിലെ ആദ്യമായി ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു . അനവധി ടിവി ക്യാമറകള്‍ അഭിമാനത്തോടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍, പുതുതായി രൂപം കൊണ്ട കേന്ദ്രഭരണ പ്രദേശത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായ നഗര ചത്വരത്തില്‍ ജമ്മു കശ്മീരിലെ സാമൂഹിക പ്രവര്‍ത്തകര്‍ ക്രെയിനില്‍ കയറി കൊണ്ട് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ കാണാം.

 



മുമ്പ് ജനുവരി 26ന് പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതിനോ സെക്ഷന്‍ 144 ചുമത്തുന്നതിനോ മാത്രമാണ് ഈ ചരിത്രപ്രസിദ്ധമായ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുള്ളത് . എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷവും പ്രദേശത്തിന്റെ സെന്‍സിറ്റിവിറ്റി ചൂണ്ടിക്കാട്ടി ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുവാന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കശ്മീരിലെ രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ പ്രാദേശിക ഭരണകൂടത്തോട് നേരത്തെ തന്നെ അനുമതി തേടുകയും, രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രവൃത്തി നടപ്പിലാക്കുകയും ചെയ്യുകയായിരിന്നു


പ്രാദേശിക സാമൂഹിക പ്രവര്‍ത്തകരായ സാജിദ് യൂസഫ് ഷാ, സാഹില്‍ ബഷീര്‍ എന്നിവരെ ക്രെയിന്‍ ഉപയോഗിച്ച് ക്ലോക്ക് ടവറിന് മുകളില്‍ കയറ്റിയാണ് പതാക ഉയര്‍ത്തിയത് .

 




സ്വാതന്ത്ര്യാനന്തരം 1948-ല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ മൂവര്‍ണ്ണ കോടി ഉയര്‍ത്തിയ സ്ഥലമാണ് ലാല്‍ ചൗക്ക് എന്നത് ശ്രദ്ധേയമാണ്.


ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ കാശ്മീരി സാമൂഹ്യ പ്രവര്‍ത്തകരായ യൂസഫ്, സജ്ജിദ് എന്നിവരുമായുള്ള പ്രത്യേക സംഭാഷണത്തില്‍ അവര്‍ ഇപ്രകാരം പറഞ്ഞു, 'ഇതുവരെ, ജമ്മു കശ്മീരിന് ചുറ്റും പാകിസ്ഥാന്‍ പതാകകള്‍ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ, അത് ഞങ്ങളുടെ ചിന്താ പ്രക്രിയയെ തന്നെ കളങ്കപ്പെടുത്തുകയാണ് . അതിനാല്‍, ചരിത്രം മാറ്റാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.




എല്ലാ ക്രെഡിറ്റും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആളുകള്‍ക്കാണ്. അത് ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കി. ചരിത്രത്തിലാദ്യമായി, നമ്മള്‍ ഇന്ത്യയിലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു, ''ഇന്ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ പ്രവര്‍ത്തകരില്‍ ഒരാളായ സാജിദ് യൂസഫ് ഷാ പറഞ്ഞു .


ഷായ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ആക്ടിവിസ്റ്റ് സാഹില്‍ ബഷീര്‍ ഭട്ട് പറഞ്ഞു - 'നിങ്ങള്‍ ചരിത്രം മാറ്റാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വികാരങ്ങള്‍ വളരെ ഉയര്‍ന്നു നില്‍ക്കും അതാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത് , നേരത്തെ, പാക്കിസ്ഥാന്റെ ഗുണ്ടകള്‍ ഇവിടെ വന്ന് ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിന് മുകളില്‍ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിക്കുമായിരുന്നു. മാത്രമല്ല ഒരു പത്ത് , പതിനഞ്ച് ദിവസത്തേക്ക് അതവിടെ കാണുമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ന്നിരിക്കുന്നു ഇന്ന് നമ്മള്‍ രണ്ടു പേരാണുള്ളത് , എന്നാല്‍ നാളെ അത് 20 ആകും പിന്നീട് 200 വരും അദ്ദേഹം തുടര്‍ന്നു



മറ്റൊരു ആക്ടിവിസ്റ്റ്, സജ്ജിദ്, ജമ്മു കശ്മീരിലെ പ്രവര്‍ത്തകര്‍ ഈ ഉദ്യമത്തിന്റെ വിജയത്തിനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍. ജമ്മു കാശ്മീരിന് പ്രേത്യേക പദവി കൊടുത്തു വന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനു ശേഷവും ഇന്ന് വിജയിക്കുന്നത് വരെ പല തവണ പരാജയപ്പെട്ടുവെന്ന് തുറന്നു പറഞ്ഞു. അവരുടെ വാക്കുകളില്‍ ദേശീയത നടപ്പിലാക്കുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയം തെളിഞ്ഞു കാണാമായിരുന്നു


'ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലാല്‍ ചൗക്കില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പതാക ഉയര്‍ത്താന്‍ കഴിഞ്ഞു,' അഭിമാനത്തോട് കൂടെ അദ്ദേഹം ഊന്നിപ്പറഞ്ഞു.


കൂടാതെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു ഐക്യ ദാര്‍ഢ്യം

പ്രഖ്യാപിച്ചു കൊണ്ട് യൂസഫ് ഇപ്രകാരം പറഞ്ഞു, ' എന്റെ നാട്ടില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും, ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ പോലെയുള്ള ജോലികള്‍ ചെയ്യാന്‍ ആരെങ്കിലും താല്‍പ്പര്യപ്പെടുമ്പോള്‍, ഞങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വരാറുണ്ട് സ്ഥിരമായി. എന്നാല്‍ നിശ്ചയദാര്‍ഢ്യം മാത്രമാണ് ഞങ്ങളുടെ കൈമുതല്‍ അതാണ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്



കൂടാതെ, ത്രിവര്‍ണ പതാക ഉയര്‍ത്തലിനു യ്ക്ക് സാക്ഷ്യം വഹിച്ചത് ലാല്‍ ചൗക്ക് മാത്രമല്ല, ശ്രീനഗറിന്റെ എല്ലാ കോണുകളും രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം അതിന്റെ സന്തോഷം പ്രസരിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


രാജ്യത്തിന്റെ അഭിമാനം ഈ രണ്ടു ചെറുപ്പക്കാര്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. പാകിസ്ഥാന്റെ കുടില തന്ത്രങ്ങളില്‍ പെടാത്ത ഇന്ത്യയുടെ വികസന കുതിപ്പില്‍ പങ്കു ചേരുന്ന ഒരു കശ്മീര്‍ പതുക്കെ പതുക്കെ യാഥാര്‍ഥ്യമാവുകയാണ്, അതിലേക്കുള്ള പാത എളുപ്പമല്ലെങ്കിലും

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (6 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (16 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (35 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (52 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (11 hours ago)

Malayali Vartha Recommends