Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്

16 MAY 2022 05:36 PM IST
മലയാളി വാര്‍ത്ത

തൂത്തുക്കൂടി കാട്ടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ പുരുഷന്മാരുടെ വേഷവിധാനത്തിലേക്ക് മാറാന്‍തീരുമാനിച്ചത് സുരക്ഷയെ കരുതിയായിരുന്നു. 20ാം വയസ്സില്‍ വിധവയായ തനിക്കും ഏകമകള്‍ക്കും സുരക്ഷിതമായ ജീവിതമുണ്ടാകാന്‍ പുരുഷന്മാരുടെ രീതിയില്‍ മുടിവെട്ടിയൊതുക്കിയും കൈലിയും ഷര്‍ട്ടും ധരിച്ചും പേച്ചിയമ്മാള്‍ മുത്തുവായി മാറി. തിരിച്ചറിയല്‍ രേഖകളില്‍പോലും പുരുഷന്‍ എന്ന് രേഖപ്പെടുത്തി. ഈ കൂടുമാറ്റം ഇപ്പോള്‍ 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് 15-ാം ദിവസം ഇവരുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടുനായക്കന്‍പ്പെട്ടി ഗ്രാമത്തിലായിരുന്നു പേച്ചിയമ്മാള്‍ ജീവിച്ചിരുന്നത്. ഗ്രാമത്തിലേത് പരമ്പരാഗത പുരുഷാധിപത്യ സമൂഹമായിരുന്നു. അതുകൊണ്ടു തന്നെ മകളെ വളര്‍ത്തുന്നതിനായി ഇങ്ങനെയൊരു സാഹസികത ചെയ്യേണ്ടി വന്നു.

പേച്ചിയമ്മാള്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ, എങ്ങനെ ജീവിക്കും എന്നത് അവര്‍ക്കു മുന്നില്‍ വലിയ പ്രശ്‌നമായിരുന്നു. പുരുഷാധിപത്യ സ്വഭാവമുള്ള ഗ്രാമത്തില്‍ ജോലിക്കു പോകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പേച്ചിയമ്മാള്‍ക്കു പലതരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പേച്ചിയമ്മാള്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഭര്‍ത്താവിന്റെ മരണ ശേഷം മുത്തു എന്ന പേരിലുള്ള പുരുഷനായാണ് ജീവിച്ചതെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തുന്നു. മകളെ വളര്‍ത്തുന്നതിനായി കെട്ടിട നിര്‍മാണ തൊഴിലാളിയായും ഹോട്ടലുകളിലും ചായക്കടകളിലും പുരുഷനായി ജോലി ചെയ്തിട്ടുണ്ടെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിനും മറ്റു പലരീതിയിലുള്ള മാനസിക പീഡനങ്ങള്‍ക്കും പേച്ചിയമ്മാള്‍ ഇരയായി.

പിന്നീട് തിരുച്ചണ്ടൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ പോയി പേച്ചിയമ്മാള്‍ തല മുണ്ഡനം ചെയ്തു. ഷര്‍ട്ടും ലുങ്കിയുമായി വേഷം. മുത്തു എന്ന് പേരു മാറ്റുകയും ചെയ്തു. 'ഇരുപതു വര്‍ഷം മുന്‍പാണ്് കാട്ടുനായക്കന്‍പെട്ടി എന്ന പ്രദേശത്ത് ഞങ്ങള്‍ താമസം ആരംഭിച്ചത്. എന്റെ അടുത്ത ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ ഞാന്‍ സ്ത്രീയാണെന്ന് അറിയൂ. ജോലി സ്ഥലത്തെല്ലാം എല്ലാവരും അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്. എല്ലാ ജോലികളും ഞാന്‍ ചെയ്തു. പെയിന്ററായിരുന്നു. ചായക്കട നടത്തി. പൊറോട്ട അടിക്കുന്ന ജോലി ചെയ്തു. മകളെ എങ്ങനെ സുരക്ഷിതയായി വളര്‍ത്താമെന്നായിരുന്നു ഓരോദിവസവും എന്റെ ചിന്ത. കാലം കഴിഞ്ഞപ്പോള്‍ മുത്തു എന്ന രീതിയില്‍ തന്നെ എല്ലാവരും എന്നെ അറിഞ്ഞു. തിരിച്ചറിയല്‍ രേഖകളിലും ബാങ്ക് അക്കൗണ്ട് രേഖകളിലുമെല്ലാം ഞാന്‍ മുത്തുവായി. ' പേച്ചിയമ്മള്‍ വ്യക്തമാക്കുന്നു.

ഇവരുടെ മകള്‍ ഷണ്‍മുഖ സുന്ദരിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ സ്ത്രീ വ്യക്തിത്വത്തിലേക്കു മാറാന്‍ തയാറല്ലെന്ന് 57കാരിയായ പേച്ചിയമ്മാള്‍ പറഞ്ഞു. സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയാണ് മുത്തു ആയതെന്ന് പേച്ചിയമ്മാള്‍ വ്യക്തമാക്കി. മരണം വരെ മുത്തുവായി അറിയപ്പെടാനാണ് താത്പര്യമെന്നും അവര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (37 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (39 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (51 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends