ഹിന്ദുസ്ഥാനിയിലെ ഇതിഹാസ ഗായികയും പദ്മവിഭൂഷണ്‍ ജേത്രിയുമായ പ്രഭ അത്രേ പുണെയില്‍ അന്തരിച്ചു...ശനിയാഴ്ച മുംബൈയില്‍ സ്വര്‍പ്രഭ സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കവേയായിരുന്നു അന്ത്യം

ഹിന്ദുസ്ഥാനിയിലെ ഇതിഹാസ ഗായികയും പദ്മവിഭൂഷണ്‍ ജേത്രിയുമായ പ്രഭ അത്രേ (91) പുണെയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയില്‍ സ്വര്‍പ്രഭ സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അത്രേയുടെ അടുത്ത കുടുംബാംഗങ്ങളില്‍ ചിലര്‍ വിദേശത്തായതിനാല്‍ അവര്‍ വന്നാലുടന്‍ സംസ്‌കാരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍
ഹിന്ദുസ്ഥാനിസംഗീതത്തിലെ കിരാന ഘരാന വഴിയുടെ ശക്തയായ വക്താവായിരുന്ന ഇവര്‍ പാശ്ചാത്യലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ ജനകീയമാകുന്നതില്‍ വലിയ പങ്കുവഹിച്ചു. 1932 സെപ്റ്റംബര്‍ 13ന് പുണെയില്‍ അബാ സാഹേബിന്റെയും ഇന്ദിരാബായി അത്രേയുടെയും മകളായാണ് ജനിച്ചത്. ക്ലാസിക്കല്‍ ഗായിക എന്നതിലുപരി അധ്യാപിക, ഗവേഷക, സംഗീതസംവിധായക, എഴുത്തുകാരി എന്നീ നിലകളിലും മികവുപുലര്‍ത്തിയിരുന്നു. നിയമബിരുദധാരിയായ പ്രഭ അത്രേ സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























