Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..


സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു; 15ലക്ഷം പേർ തിക്കിലും, തിരക്കിലും പെട്ട് ശ്വാസം മുട്ടി; ചെന്നൈ റെയില്‍വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ തിങ്ങിഞെരുങ്ങി ജനം...

08 OCTOBER 2024 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു... രാവിലെ 11 മണിക്കാണ് ചരിത്രനിമിഷത്തിന് രാഷ്ട്രം സാക്ഷ്യം വഹിച്ചത്

കര്‍ണാടക ബേഗൂരിന് സമീപം കാറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി...

താണ്ഡവമാടി ഭീകര ചുഴലി..ഭീതിയുടെ മുൾമുനയിൽ ആയിരുന്നു രാജ്യം..മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.. പൊതുജനങ്ങളുടെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തനായ, റഫേൽ യുദ്ധവിമാനത്തിൽ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു..രണ്ടാം തവണയാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്നത്..

ജസ്റ്റിസ് സി.എസ് സുധ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു

ഇന്ത്യൻ വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് ചെന്നൈ മറീന ബീച്ചിൽ വ്യോമ സാഹസിക പ്രദർശനം നടത്തിയതിനു പിന്നാലെ ഉണ്ടായ ദുരന്തത്തിൽ അഞ്ച് പേർ ആണ് മരിച്ചത്. നൂറോളം പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. ഡി.എം.കെ സർക്കാരിന്റെ അനാസ്ഥയെന്ന് വ്യാപക ആരോപണം ഉയരുന്നുണ്ട്. നിർജ്ജലീകരണമാണ് പ്രധാന മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറീന ബീച്ചിൽ എയർ ഫോഴ്സിന്റെ ഷോ കാണാൻ 15ലക്ഷംപേരാണ് ഞായറാഴ്ച എത്തിയത്. ഇവർക്ക് ആവശ്യത്തിന് വെള്ളമോ തണൽ സൗകര്യമോ ഒരുക്കിയില്ല. ഇരുന്നൂറിലധികം പേരാണ് സ്ഥലത്ത് തളർന്നു വീണത്. 100ലേറെപ്പേർ ആശുപത്രിയാലാണ്. രാവിലെ ഏഴിന് തന്നെ ബീച്ച് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഷോ അവസാനിച്ചത്.

പൊരിവെയിലത്തു മണിക്കൂറികൾ നിന്ന് വലഞ്ഞ ജനം തിരികെപ്പോകാൻ തിക്കിത്തിരക്കി. അവധിയും ചെന്നൈയിലെ ഏറ്റവും വലിയ എയർ ഷോയും കാരണം ലക്ഷക്കണക്കിന് കുട്ടികളും യുവാക്കളും സ്ത്രീകളുമാണ് രാവിലെ മുതൽ മറീന ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ 11 മുതൽ പുലർച്ചെ 1 വരെ നടന്ന പരിപാടിയിൽ തമിഴ്‌നാട്ടിലെ ഇതര ജില്ലകളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖർ ഉൾപ്പെടെ 15 ലക്ഷത്തിനടുത്ത് ആളുകൾ പങ്കെടുത്തു. ഈ സംഭവം ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഇടംപിടിച്ചു. ഇതിനിടെ മറീന ബീച്ചില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ഷോയ്ക്കായി എത്തിയ ജനക്കൂട്ടം എന്ന പേരിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്നും ഗതാഗത ക്രമീകരണങ്ങള്‍ പാളിയെന്നും പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ ജനങ്ങള്‍ നില്‍ക്കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. 'ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്' എന്ന തലക്കെട്ടുകളോടെ പങ്കുവെച്ചിട്ടുള്ള വീഡിയോകളില്‍ ജനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ തിങ്ങിഞെരുങ്ങി നില്‍ക്കുന്നത് കാണാം. ചിലര്‍ റെയില്‍വേപാളത്തിലേക്ക് കാലുംനീട്ടി ഇരിക്കുന്നുണ്ട്. അതേസമയം, ട്രെയിനിന്റെ വാതിലുകളില്‍ വരെ തൂങ്ങിപ്പിടിച്ച് കിടക്കുന്ന യാത്രക്കാരെയും ചില വീഡിയോകളില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെയും വീഡിയോയുടെയും ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

 

 

രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂടും ആളുകള്‍ കുഴഞ്ഞുവീഴുന്നതിന് കാരണമായി. രാവിലെ 11 മണിക്കാരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി വിവിഐപികൾ പങ്കെടുത്തിരുന്നു.

15 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാൻ എത്തിയത്. ആയിരങ്ങൾ ഇന്നലെ രാവിലെ 8 മണി മുതൽ തന്നെ മറീനയിൽ തടിച്ചുകൂടിയിരുന്നു. രാവിലെ 11 മണിയോടെ മറീന ബീച്ച് ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ ചിലർ കയ്യിൽ കുടയും വെള്ളവുമായി എത്തി. എന്നാൽ ആയിരങ്ങൾ ഒരു മുന്നൊരുക്കമില്ലാതെയാണ് എത്തിയത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വന്‍വീഴ്ചയെന്ന ആക്ഷേപവും ശക്തമാണ്. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയുണ്ട്.

 

 

പരിപാടി കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോവാൻ കഴിയാതെ ബുദ്ധിമുട്ടി. മൂന്നും നാലും കിലോമീറ്റർ നടന്ന ശേഷമാണ് വാഹനങ്ങൾക്കടുത്തേക്ക് എത്താൻ പലർക്കും കഴിഞ്ഞത്. കുട്ടികൾ പലരും ഇതിനിടെ തളർന്നു പോയിരുന്നു. 6500 പൊലീസുകാരും 1500 ഹോംഗാർഡുകളും സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ വിമർശനം ശക്തമാവുകയാണ്.

 

 

നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വെയിലിൽ തളർന്നുവീണ 60 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 4പേർ പിന്നാലെ മരിച്ചു. ഏറ്റവും കൂടുതൽ പേർ കണ്ട വ്യോമാഭ്യാസ പ്രകടനം എന്ന റെക്കോർഡോടെയാണ് വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായ എയർ ഷോ അവസാനിച്ചത്. 13 ലക്ഷത്തിലേറെപ്പേരാണ് എയർ ഷോ കാണാൻ മറീനയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയെന്നും അധികൃതർ അറിയിച്ചു. പൊതുഅവധി ദിവസം കൂടിയായിരുന്നതിനാൽ മറീനയിലേക്കു ജനം ഒഴുകിയെത്തി. വൻതോതിലുള്ള ട്രാഫിക് വഴിതിരിച്ചുവിടലും, പാർക്കിംഗ് നിയന്ത്രങ്ങളും പരിപാടിക്ക് മുമ്പായി എല്ലാം സുഗമമായി നടന്നിരുന്നു.

 

 

എന്നാൽ രാവിലെ 11 മണിക്ക് ഷെഡ്യൂൾ ചെയ്ത എയർ ഷോയ്ക്ക് അടുത്ത് -- ജനക്കൂട്ടം വളരെയധികം വർദ്ധിച്ചു, മറീന ബീച്ച് റോഡിലെ റെയിൽവേ സ്റ്റേഷനുകൾ ആളുകളുടെ കടലായി മാറി. പരിപാടി കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ സാഹചര്യം ദുസ്സഹമായി. ബീച്ച് റോഡിലെ ഓരോ ഇഞ്ച് സ്ഥലവും ജനം കയ്യേറി.

കുട്ടികളടക്കമുള്ളവർ നിർജലീകരണം കാരണം നടപ്പാതകളിൽ കുഴഞ്ഞു വീണു. കാര്യക്ഷമമായ പോലീസ് നിയന്ത്രണങ്ങളില്ലാത്തതിനാൽ, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇരുവശത്തേക്കും ക്രമരഹിതമായി പ്രവേശിച്ച് മിക്ക റോഡുകളിലും രണ്ട് മണിക്കൂറിലധികം ബ്ലോക്കുണ്ടായി. പല പോലീസുകാരും തങ്ങളുടെ ഇരുചക്രവാഹനങ്ങളിൽ ഊമക്കാഴ്ചക്കാരായി മടങ്ങുന്ന അവസ്ഥയിലായിരുന്നു.

 

 

അവർ സ്ഥിതിഗതികൾ നിയന്ത്രിക്കുകയോ ഒറ്റപ്പെട്ട ആംബുലൻസുകളെ സഹായിക്കാൻ ഇടപെടുകയോ ചെയ്തില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടുള്ള എയർ ഷോ രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ തുടർന്നു. എന്നാൽ എട്ടുമണിക്ക് തന്നെ മറീന ബീച്ച് ജനസമുദ്രമായി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിങ്കളാഴ്ച അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. “അമൂല്യമായ അഞ്ച് മനുഷ്യജീവനുകൾ കൊടും ചൂടും മറ്റ് കാരണങ്ങളും മൂലം നഷ്ടപ്പെട്ടുവെന്നറിയുന്നതിൽ ഞാൻ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇത് നികത്താനാവാത്തതും വലിയ നഷ്ടവുമാണ്. അവർക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.

 

 

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി, സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിൻ്റെ മേൽ കുറ്റം ചുമത്തി. “അഞ്ചു ജീവൻ നഷ്ടപ്പെട്ടത് ഒരു അപകടമായി മാറ്റാൻ കഴിയില്ല,” അണ്ണാമലൈ പറഞ്ഞു, അടിസ്ഥാന സുരക്ഷാ നടപടികളും ഗതാഗത ക്രമീകരണങ്ങളും ഒരുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിമർശിച്ച അദ്ദേഹം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതു സുരക്ഷയെ അവഗണിക്കുകയാണെന്ന് ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കിടെ 22കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍  (1 hour ago)

ധൈര്യമുണ്ടോ? ചില്ലുപാലത്തിലൂടെ നടക്കാം; തിരുവനന്തപുരം ആക്കുളത്ത് ചില്ലുപാലത്തിലെത്തിയാൽ താഴേക്ക് നോക്കല്ലേ...!!!!  (1 hour ago)

പി.എം ശ്രീ പദ്ധതി;പിന്‍മാറാനുളള ഇടതുമുന്നണി സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി അപലപിച്ച് ബിജെപി നേതാവ് വി.മുരളീധരൻ  (2 hours ago)

രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്; സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത് എന്ന് മു  (2 hours ago)

വിവാദങ്ങള്‍ക്കൊടുവില്‍ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി  (2 hours ago)

ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും; 26,125 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധി; രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന ഡിവൈഎഫ്‌ഐ നിലപാടിനിടെയാണ് സംഭവം  (2 hours ago)

ജയന്റേത് അപകട മരണമല്ല, കൊലപാതകം; ഫോണിലൊളിപ്പിച്ച ആ തെളിവിനായി കാർ കയറ്റി സൃഹുത്തുക്കൾ കൊന്നു ? ടയറുകളിൽ രക്തക്കറ, തലയിൽ! മരിക്കുന്നതിനു മുന്നേ അമ്മയോട് പറഞ്ഞത് ഒരൊറ്റ കാര്യം  (3 hours ago)

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികൾ നടപ്പാക്കും; വിവിധ സേവനങ്ങൾ ഉറപ്പാക്കും; ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി 'അൻപ്' പ്രത്യേക ക്യാമ്പയിൻ; ഉദ്‌ഘാടനം നിർവ്വഹിച്ച് മന്ത്രി ആർ.ബിന്ദ  (3 hours ago)

നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല; സംസ്ഥാന ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള സംയുക്ത കർഷകവേദി  (3 hours ago)

ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാനാകും; എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ  (3 hours ago)

വോട്ടർ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ; കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാ  (3 hours ago)

ഏക മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടമ്മ; പിന്നാലെ കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം ...!!!!  (3 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; ഇടിമിന്നൽ അപകടകാരികൾ; മുന്നറിയിപ്പ്  (3 hours ago)

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യം; വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്  (3 hours ago)

Malayali Vartha Recommends