ജെഎന്‍യു വഴി മുഖം വീണ്ടെടുക്കാന്‍ സിപിഎം ദേശീയ നേതൃത്വം, ബിജെപി, ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി വീണ്ടും, സിപിഎമ്മിനെ പ്രകീര്‍ത്തിച്ച് ദേശീയ മാധ്യമങ്ങള്‍

ജെഎന്‍യു വിഷയത്തില്‍ ഇടപെട്ട് വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതോടെ ദേശീയ രാഷ്ടീയത്തില്‍ നഷ്ടപ്പെട്ടുപോയ മുഖം സിപിഎം വീണ്ടെടുക്കുന്നു.ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും ശക്തമായി കടന്നാക്രമിച്ചുകൊണ്ട് ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ആദ്യം രംഗത്ത് വന്നത്. കനയ്യ കുമാറിന്റെ അറസ്റ്റിനെതിരെ പ്രതികരിച്ചതിന് യെച്ചൂരിക്ക് വധഭീഷണിവരെയുണ്ടായി. ഇതിനെ ശക്തമായി ചെറുക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. മാത്രമല്ല സിപിഎമ്മിന് സംഘപരിവാറിന്റെ സര്‍്ടിഫിക്കറ്റ് വേണ്ടന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതോടെ സിപിഎമ്മിന് നഷ്ടപ്പെട്ട മുഖം തിരിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷയാണുള്ളത്.
എഐഎസ്എഫ് തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ കുത്തകയായിരുന്നു സര്‍വ്വകലാശാല യൂണിയന്‍. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് മാവോയിസ്റ്റ് സ്വഭാവമുള്ള തീവ്ര ഇടതുസംഘടനയായ 'ഐസ്സ' ഇവരുടെ കുത്തക തകര്‍ത്തതോടെ സിപിഐ എമ്മിന് പശ്ചിമബംഗാള്‍ പോലെയായിരുന്നു ജെഎന്‍യു.
നരേന്ദ്ര മോദി അധികാരതതിലെത്തിയതോടെ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പിടിച്ചെടുക്കാന്‍ ബിജെപിആര്‍എസ്എസ്സ് ശ്രമം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് അഫ്‌സല്‍ഗുരുവിനെ തൂക്കിക്കൊന്ന ഫെബ്രുവരി ഒമ്പതിന് ഇടതുപക്ഷ സംഘടനകള്‍ നടത്തിയ യോഗത്തില്‍ ഇന്ത്യാവിരുദ്ധമുദ്രാവാക്യം വിളിച്ചുവെന്ന ആരോപണവും യൂണിയന്‍ ചെയര്‍മാര്‍ കനയ്യ കുമാറിനെ അറസ്റ്റു ചെയ്തത്.
ഈ സംഭവത്തില്‍ സിപിഐ എമ്മിനോ, എസ്എഫ്‌ഐയ്‌ക്കോ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. എന്നാല്‍ കനയ്യ കുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെ സിപിഐ എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടു. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് കനയ്യ കുമാറിനെതിരേ ചുമത്തിയത് കള്ളക്കുറ്റമാണെന്നും വിട്ടയക്കണമെന്നും അപേക്ഷ നല്‍കിയതോടെ സംഘപരിവാറുകാര്‍ സിപിഐഎമ്മിനെതിരേ തിരിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് സംഘം ഡല്‍ഹി എകെജി ഭവനുമുന്നില്‍ സീതാറാം യെച്ചൂരിയുടെ പ്രത്യേക അഭിമുഖം പകര്‍ത്തുന്നതിനിടെയാണ് 'ആം ആംദ്മി സേന' എന്ന പേരില്‍ മൂന്നുപേര്‍ പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഓഫീസിന്റെ മുന്നിലെ ബോര്‍ഡില്‍ കരിമഷി സ്‌പ്രേ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് (പാക്കിസ്ഥാന്‍) എന്നാക്കുകയും ചെയ്തു.
ഈ സംഭവം കേരളത്തിലെ ചാനലുകള്‍ക്ക് ചൂടുള്ള വാര്‍ത്തയായി. തൊട്ടടുത്തദിവസം സീതാറാം യെച്ചൂരിക്ക് സംഘപരിവാര്‍വക വധഭീഷണി വന്നത് ദേശീയ വാര്‍ത്തയായി. ഇതോടെ സംഘപരിവാറിനും ബിജെപിക്കുമെതിരായ തുറന്ന ആക്രമണത്തി്‌ന് സിപിഐ എം തുടക്കം കുറിച്ചു.
ഗാന്ധിഘാതകര്‍, ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കാന്‍ ശ്രമിക്കുന്നവര്‍ തുടങ്ങിയ മുന്‍ ആക്ഷേപങ്ങളെ സീതാറാം യെച്ചൂരി വീണ്ടും മാദ്ധ്യമശ്രദ്ധയില്‍കൊണ്ടുവന്നു. ഗാന്ധിഘാതകരുടെ സര്‍ട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചത് രാജ്യാന്തരതലത്തില്‍തന്നെ ചര്‍ച്ചയായി.
കേരളത്തിലും ഈ പ്രചരണം സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും വ്യാപമാക്കിയതോടെ ബിജെപിആര്‍എസ്എസ്സ് നേതാക്കള്‍ക്ക് കനത്ത പ്രഹരമായി. തങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് കേന്ദ്രസര്‍ക്കാരും ആര്‍എസ്എസ്സും ശ്രമിക്കുന്നതെന്ന് കേരളത്തിലെ സിപിഐ എം നേതാക്കള്‍ വിളിച്ചുപറഞ്ഞു. ഇത് ന്യൂനപക്ഷ സമൂഹത്തില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. മുസ്ലിംലീഗിന്റെ 'ചന്ദ്രിക' പത്രം ഉള്‍പ്പെടെ ജെഎന്‍യു അറസ്റ്റിനെതിരേ ആഞ്ഞടിക്കുന്നത് എല്‍ഡിഎഫിന് ഗുണമാകും. സിറാജ്, തേജസ് തുടങ്ങിയ പത്രങ്ങള്‍ 'ദേശദ്രോഹ' വിഷയത്തില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ പ്രത്യേക അഭിമുഖങ്ങളും നല്‍കിത്തുടങ്ങിയിക്കുന്നു.
സിപിഐഎമ്മിന്റെ പ്രചരണം ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ മുസ്ലിംയുവാക്കള്‍ ഗാന്ധിഘാതകരുടെ ദേശസ്‌നേഹത്തെക്കുറിച്ച് വ്യാപകപ്രചരണമാണ് നടത്തുന്നത്. സിപിഐ എമ്മിനും സീതാറാം യെച്ചൂരിക്കും പിന്തുയര്‍പ്പിച്ചുകൊണ്ടാണ് മിക്ക പോസ്റ്റുകളും. നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ സീതാറാം യെച്ചൂരിയുടെ ബിജെപി വിരുദ്ധപ്രസംഗം ദേശീയ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കി. എല്ലാ മലയാളപത്രങ്ങളും ചാനലുകളും ഇത് ഏറ്റുപിടിച്ചു. 'ഗാന്ധിഘാതകര്‍' എന്ന ആക്രമണം തന്നെയാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























