Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

വഖഫ് ഭേദഗതിക്കെതിരെ ബംഗാളില്‍ നടക്കുന്ന കലാപത്തില്‍ നുഴഞ്ഞുകയറി ബംഗ്ലാദേശികള്‍

15 APRIL 2025 08:06 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങൾ നിരക്ഷരനാണ്, അതുകൊണ്ടാണ് നിങ്ങൾ സൈന്യത്തിൽ ചേർന്നത്' സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ

ഹാഫിസ് സയീദിനെ കണ്ടതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞു ഭീകരൻ യാസിൻ മാലികിന്റെ അവകാശവാദം; ഔദ്യോഗികമായി അംഗീകരിച്ച ഈ കൂടിക്കാഴ്ച അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടത് "ക്ലാസിക്കൽ വഞ്ചന"

ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു

ജൻ ഇസഡ് വോട്ട് ചോറി നിർത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി ; നേപ്പാളിലെ പോലെ കലാപ ആഹ്വാനമോ? മോദിക്ക് വോട്ട് ചെയ്തു കൊണ്ട് തീർച്ചയായും ഞങ്ങൾ അത് ചെയ്യും എന്ന് പരിഹാസം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനായ പാസ്റ്ററുടെ ശിക്ഷ സുപ്രീം കോടതി താൽക്കാലികമായി നിർത്തിവച്ചു; പീഡനമേറ്റ പെൺകുട്ടി അദ്ദേഹത്തിന്റെ മകളല്ല ഒരു കേസ് മാത്രമാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ബംഗാളില്‍ ആളിപ്പടര്‍ന്ന് വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം. ഓരാഴ്ചയായ് തുടരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ കവിയാതെ മമത ഭരണകൂടം. ബംഗാളില്‍ നിന്ന് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്ത കൂടിയുണ്ട്. ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചനകള്‍. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന് കണ്ടെത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിക്കുകയാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. കലാപം ശക്തമാകുമ്പോള്‍ ജനങ്ങള്‍ കനത്ത ആശങ്കയില്‍. വാഹനങ്ങളും ട്രെയിനുകളും എല്ലാം അഗ്‌നിക്കിരയാക്കുന്ന കാഴ്ച. മുര്‍ഷിദാബാദില്‍ എങ്ങും കലാപാന്തരീക്ഷമായി മാറുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസേനയും പോലീസും രംഗത്ത് ഉണ്ട്.

മുര്‍ഷിദാബാദിന് പിന്നാലെ 24 സൗത്ത് പര്‍ഗാനസിലും സംഘര്‍ഷമുണ്ടായി. വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രണ്ടിടങ്ങളില്‍ അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമ ബംഗാള്‍. മുര്‍ഷിദാബാദില്‍ ഇന്നലെ മുതല്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെയിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
കഴിഞ്ഞ ഒരാഴ്ച്ചയായി സംഘര്‍ഷം തുടരുന്ന മുര്‍ഷിദാബാദില്‍ കേന്ദ്രസേനയുടെ വിന്യാസത്തെ തുടര്‍ന്നാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. എന്നാല്‍ സൌത്ത് 24 പര്‍ഗാനസില്‍ ഐ എസ് എഫ് നടത്തിയ പ്രതിഷേധം വ്യാപക ആക്രമത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊല്‍ക്കത്തിയിലേക്ക് ഭാംഗറില്‍ നിന്ന് രണ്ടായിരം പേര്‍ റാലി നടത്താന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമത്തിന് വഴിവെച്ചത്. അതേസമയം മുര്‍ഷിദാബാദില്‍ നിന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ മാള്‍ഡിയിലെ ഉള്‍പ്പെടെ താല്‍ക്കാലിക ക്യാമ്പുകളില്‍ തുടരുകയാണ്. ഹിന്ദു വിഭാഗത്തിലുളളവരാണ് പലായനം ചെയ്തതെന്ന് ദേശീയ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടം വീട് ആക്രമിക്കാന്‍ എത്തിയതിന്റെ ഉള്‍പ്പെടെ നടുക്കുന്ന ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെക്കുന്നത്.

മതത്തിന്റെ പേരില്‍ ആക്രമങ്ങള്‍ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും മമതാ ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് ടി എം സി ബി ജെ പി പോര് അതിരൂക്ഷമാകുകയാണ്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി ആണെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ശ്രമമെന്നും തൃണമൂല്‍ വക്താവ് കുണാല്‍ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂല്‍ പ്രവര്‍ത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകള്‍ക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന വഖ്ഫ് നിയമ വിരുദ്ധ സമരങ്ങള്‍ കേന്ദ്രം നീരീക്ഷിക്കുകയാണ്. സംഘര്‍ഷം ഉണ്ടായാല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഉടന്‍ അയക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അതേസമയം, മൂര്‍ഷിദാബാദില്‍ അക്രമം പടരുന്നതിനിടെ മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഇന്‍സ്റ്റ പോസ്റ്റ് വിവാദമായി. ഒരു കപ്പ് ചായ കുടിച്ച് ആസ്വദിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അക്രമം നടക്കുന്ന സ്ഥലങ്ങള്‍ പഠാന്റെ മണ്ഡലത്തില്‍ അല്ലെങ്കിലും, സമീപപ്രദേശങ്ങളാണ്. രണ്ടുദിവസം മുമ്പ് മൂന്നുചിത്രങ്ങളാണ് യൂസഫ് പഠാന്‍ പോസ്റ്റ് ചെയ്തത്. ' ഉച്ചതിരിഞ്ഞുള്ള സുഖകരമായ നേരം, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു', എന്നിങ്ങനെയായിരുന്നു കുറിപ്പ്. നാട്ടില്‍ അക്രമം നടക്കുമ്പോളള പഠാന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മുര്‍ഷിദാബാദ് കത്തുമ്പോള്‍ തനിക്ക് നാണമില്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. തൃണമൂല്‍ എംപിക്കെതിരെ ആഞ്ഞടിച്ച ബിജെപി മമത സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (5 minutes ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (2 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (2 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (2 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (2 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (2 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (2 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (2 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (3 hours ago)

"ക്ലാസിക്കൽ വഞ്ചന"  (3 hours ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (3 hours ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (3 hours ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends