റെയില്‍പ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിര്‍മ്മിക്കാനൊരുങ്ങുന്നു

റെയില്‍പ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിര്‍മ്മിക്കാനൊരുങ്ങുന്നു. പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ വേലി സ്ഥാപിക്കുന്നത്.
ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറില്‍ 130 കിലോമീറ്ററിലേക്ക് ഉയര്‍ത്തുമ്പോള്‍ സുരക്ഷയുടെ ഭാഗമായിട്ടാണ് വേലി നിര്‍മിക്കുന്നത്. നിലവില്‍ പാലക്കാട് ഡിവിഷനിലെ എട്ട് സെക്ഷനുകളിലാണ് നിര്‍മാണം നടക്കുന്നത്. കന്നുകാലികളടക്കം പാളത്തില്‍ കയറി ഇടിച്ചാല്‍ വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ദക്ഷിണ റെയില്‍വേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha