ഹോയ്‌ലി-നാര്‍ലിക്കര്‍ ഗുരുത്വാകര്‍ഷണസിദ്ധാന്തത്തിലൂടെ അന്താരാഷ്ട്ര ഖ്യാതിനേടിയ പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു

പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പുണെയിലെ വസതിയിലായിരുന്നു അന്ത്യം.1938 ജൂലായ് 19-ന് മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് ജനനം.
കേംബ്രിജ് സര്‍വകലാശാലയില്‍ സര്‍ ഫ്രെഡ് ഹോയ്‌ലിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് ഡോ. നാര്‍ലിക്കര്‍ ജ്യോതിശാസ്ത്രത്തിലും കോസ്മോളജിയിലും പ്രധാനപ്പെട്ട പലഗവേഷണങ്ങളും നടത്തിയത്.
ഹോയ്‌ലി-നാര്‍ലിക്കര്‍ ഗുരുത്വാകര്‍ഷണസിദ്ധാന്തം ബിഗ് ബാങ് സിദ്ധാന്തത്തിന് ബദല്‍മാതൃക നല്‍കി, പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തില്‍ പുതുവഴികള്‍ തുറന്നു. 1965-ല്‍ 26-ാം വയസ്സില്‍ ഡോ. നാര്‍ലിക്കറെ കേന്ദ്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2004-ല്‍ പദ്മവിഭൂഷണും ലഭിച്ചു. ഭാര്യ പ്രമുഖ ഗണിതശാസ്ത്രജ്ഞയും വിദ്യാഭ്യാസവിദഗ്ധയുമായിരുന്ന ഡോ. മംഗളാ നാര്‍ലിക്കര്‍ 2023-ല്‍ അന്തരിച്ചു. മക്കള്‍മൂന്നുപേരും ശാസ്ത്രജ്ഞരാണ്.
"
https://www.facebook.com/Malayalivartha