കനത്ത പൊടിക്കാറ്റും പേമാരിയും ഡല്‍ഹിയേയും പരിസരപ്രദേശങ്ങളേയും പൊതിഞ്ഞു....വന്‍ കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം....

ജനജീവിതം ദുസ്സഹം... കനത്ത ചൂടിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ഇന്നലെ രാവിലെവരെ ഡല്‍ഹിയിലെ കാലാവസ്ഥ. വൈകുന്നേരം ആയപ്പോഴേക്കും കനത്ത പൊടിക്കാറ്റും പേമാരിയും ഡല്‍ഹിയേയും പരിസരപ്രദേശങ്ങളേയും പൊതിഞ്ഞു.
വൈകുന്നേരം 7.45-നും 8.30-നും ഇടയില്‍ ഡല്‍ഹിയില്‍ മിക്കയിടങ്ങളിലും ശക്തമായ കാറ്റുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 41 മുതല്‍ 79 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഹരിയാണയിലും പരിസരപ്രദേശങ്ങളിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഡല്‍ഹിയിലെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണമായത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. പെട്ടെന്നുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും പൊടിക്കാറ്റും ജനജീവിതം ദുസ്സഹമാക്കി.
"
https://www.facebook.com/Malayalivartha