ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു....

കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ ജാബുവ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടു പോയത്.
സിമന്റ് കയറ്റി വന്ന് ട്രക്ക് കുടുംബം സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപമുള്ള താല്‍ക്കാലിക റോഡിലൂടെ നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍ ഓവര്‍-ബ്രിഡ്ജ് (ആര്‍ഒബി) മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് നിയന്ത്രണം തെറ്റി വാനിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha