തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വേ

തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇത് ഉടന്‍ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഈ മാസം അവസാനം പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും പൂഴ്ത്തിവെപ്പും തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ഐഡന്റിറ്റി ഡിജിറ്റലായി പരിശോധിച്ചുറപ്പിക്കുകയാണ് ലക്ഷ്യം. മാത്രവുമല്ല തത്കാല്‍ ക്വാട്ടയ്ക്ക് കീഴിലുള്ള യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha