മൂന്നാം മോദി സര്‍ക്കാരിന് ഇന്ന് ഒന്നാം വാര്‍ഷികം.... വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷം ഗംഭീരമാക്കാനൊരുങ്ങി ബിജെപി

വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷം ഗംഭീരമാക്കാനൊരുങ്ങി ബിജെപി. പഹല്‍ഗാം ഭീകരാക്രമണവും നിയമസഭാ തിരഞ്ഞെടുപ്പുകളും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം തികയ്ക്കും.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ 11 വര്‍ഷവും 14 ദിവസവും ഇന്ന് പൂര്‍ത്തിയാക്കുന്നതാണ്. വാര്‍ഷികാഘോഷം ഗംഭീരമാക്കാനായി വിപുലമായ പരിപാടികളാണ് ബി.ജെ.പി ഒരുക്കുക. പഹല്‍ഗാമിലെ ഭീകരതയ്ക്ക് പകരം പാകിസ്ഥാന് ചുട്ടമറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിളക്കമാകും പ്രധാനമായും ഉയര്‍ത്തിക്കാണിക്കുക. മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെയും മികവായി ചൂണ്ടിക്കാട്ടുകയും ചെയ്യും. രാജ്യത്തുടനീളം പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും സംഘടിപ്പിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha