പിറന്നാളിന് കുട്ടിക്ക് ഐസ്‌ക്രീം വാങ്ങാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

സങ്കടമടക്കാനാവാതെ... പിറന്നാളിന് കുട്ടിക്ക് ഐസ്‌ക്രീം വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവ് കുക്കുണ്ടൂരിലെ പരപ്പ് പാലത്തിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് പുഴയില്‍ വീണ് മരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി കുക്കുണ്ടൂര്‍ ഗ്രാമ യൂനിറ്റ് പ്രസിഡന്റുമായ സുബ്രഹ്മണ്യ സാലിയനാണ് (36) മരിച്ചത്. ഞായറാഴ്ച രാത്രി ഐസ്‌ക്രീം വാങ്ങി സുബ്രഹ്മണ്യ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ സുബ്രഹ്മണ്യയെ അന്വേഷിച്ചെങ്കിലും പിറ്റേന്ന് മൃതദേഹമാണ് കണ്ടെത്തിയത്. കേസെടുത്ത് കാര്‍ക്കള ടൗണ്‍ പൊലീസ് .
https://www.facebook.com/Malayalivartha