അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങളും നാട്ടുക്കാരും തീയണയ്ക്കാന്‍ ശ്രമിക്കുന്നതും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. കത്തിക്കരിഞ്ഞ നിലയിലാണ് വിമാനം. പ്രദേശത്ത് പുക പടരുന്നത് രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ട്. വിമാനം ഉയര്‍ന്ന് അഞ്ചുമിനിറ്റിനുള്ളില്‍ വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗര്‍ പ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. ഇരുന്നൂറോളം ഫയര്‍ യൂണിറ്റുകളടക്കം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.39ന് ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ ബോയിംഗ് 787 8 ഡ്രീംലൈനര്‍ എന്ന ശ്രേണിയില്‍പ്പെട്ട വിമാനമാണ് മേഘാനിനഗറില്‍ അപകടത്തില്‍പ്പെട്ടത്. അപകടം ജനവാസ മേഖലയിലായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.
ഡിജിസിഎയുടെ കണക്കനുസരിച്ച് രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു. കൂടാതെ കുട്ടികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ വ്യക്തമല്ല.
https://www.facebook.com/Malayalivartha