ആ 10 മിനിറ്റുകള്‍ക്ക് എന്റെ ജീവന്റെ വിലയുണ്ടായിരുന്നു....

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചു. യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്നു പോയി എന്നാണ് ഭൂമി ചൗഹാന്‍ എന്ന യുവതി പറയുന്നത്. 'ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍ ഞാനാകെ നടുങ്ങിപ്പോയി. എന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു'.
ഭൂമിയും ഭര്‍ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്‍ഷത്തിനു ശേഷമാണ് അവര്‍ നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്‍ത്താവ് നിലവില്‍ ലണ്ടനില്‍ തന്നെയാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.
ആ പത്ത് മിനിറ്റുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്‍ക്കുന്നു. ഈശ്വരന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില്‍ ജീവനിപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ പോകേണ്ടിയിരുന്ന ഒരു യാത്രക്കാരിയാണ് ഭൂമി. പത്ത് മിനിറ്റ് താമസിച്ചതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. വിമാനം കിട്ടാതെ വന്നതിനു പിന്നാലെയാണ് ദുരന്ത വാര്‍ത്ത കേട്ടത്.
'യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്നു പോയി. എന്റെ ശരീരം അക്ഷരാര്‍ഥത്തില്‍ വിറയ്ക്കുകയായിരുന്നു. എനിക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള്‍ എന്റെ മനസ് പൂര്‍ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നു.'
'ഒരു ദൈവീക ഇടപെടല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഗണപതി ഭഗവാന്‍ എന്റെ ജീവന്‍ രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില്‍ സമയത്തിനു എത്താന്‍ സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്നു പോലും എനിക്കു മനസിലാകുന്നില്ല' യാത്ര മുടങ്ങി ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ ഭൂമി പറഞ്ഞു.
https://www.facebook.com/Malayalivartha