ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മൂത്ത മകനും നടനുമായ എംകെ മുത്തു അന്തരിച്ചു...

ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മൂത്ത മകനും നടനുമായ എംകെ മുത്തു (77) അന്തരിച്ചു. ആരോഗ്യപരമായ പ്രശ്ങ്ങളെ ഏറെ നാളായി വിശ്രമം തുടരുകയായിരുന്നു മുത്തു. പൊതുവേദികളില്‍ അപൂര്‍വമായി മാത്രമേ അദ്ദേഹത്തെ കാണാനായി കഴിഞ്ഞിരുന്നുള്ളൂ.
ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരുണാനിധിയുടെ വഴിയെ സിനിമയില്‍ എത്തിയ മുത്തുവിന് ഒരു നടനെന്ന നിലയില്‍ ഒരിക്കലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിരലില്‍ എണ്ണാവുന്ന സിനിമയില്‍ അഭിനയിച്ചശേഷം അദ്ദേഹം ചലച്ചിത്ര ലോകത്ത് നിന്ന് വിടപറഞ്ഞു.
" f
https://www.facebook.com/Malayalivartha