കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് യുവതി

എക്സ്റ്റന്‍ഷന്‍ കോഡില്‍ നിന്നുള്ള ഷോക്കേറ്റ് മരിച്ച ഡല്‍ഹി ഓംവിഹാര്‍ സ്വദേശി കരണ്‍ദേവിന്റെ മരണത്തില്‍ വഴിത്തിരിവ്. 36കാരനായ കരണിന്റെ മരണം വൈദ്യുതാഘാതമേറ്റല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. തുടര്‍ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. കരണിന്റെ അകന്ന ബന്ധത്തിലുള്ള യുവാവിനൊപ്പം ജീവിക്കാന്‍ ഭാര്യ സുസ്മിത തന്നെയാണ് ഭര്‍ത്താവിനെ കൊന്നത്. ജൂലായ് 13നാണ് കരണിനെ ഭാര്യ സുസ്മിത മാതാ രൂപ്രാണി മാഗോ ആശുപത്രിയിലെത്തിച്ചത്. സുസ്മിതയും കരണും ആറുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ആറ് വയസുള്ള ഒരു മകനുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന രാഹുലുമായി സുസ്മിത പ്രണയത്തിലാകുന്നത്.
അബദ്ധത്തില്‍ ഷോക്കേറ്റതാണെന്നാണ് സുസ്മിത പറഞ്ഞത്. എക്സ്റ്റന്‍ഷന്‍ കോഡില്‍ നിന്നുള്ള വയറില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേറ്റതാണെന്നായിരുന്നു പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കരണിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടമരണമാണെന്ന് വിശ്വസിച്ച് കുടുംബം ആദ്യം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യറായില്ല. എന്നാല്‍ മരിച്ചയാളുടെ പ്രായവും മരണത്തിന്റെ സാഹചര്യവും കണക്കിലെടുത്ത് പൊലീസാണ് പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടത്.
കരണിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കരണിന്റെ വയറ്റില്‍ ഉറക്കഗുളികകള്‍ കണ്ടെത്തിയതായും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സുസ്മിതയെയും ബന്ധുവായ രാഹുലിനെയും സംശയിക്കുന്നതായി കരണിന്റെ ഇളയ സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് വഴിത്തിരിവായത്. സുസ്മിതയും രാഹുലും തമ്മില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിന്റെ തെളിവും സഹോദരന്‍ പൊലീസിന് കൈമാറി. ഇരുവരും കൊലപാതകം നടത്താന്‍ പദ്ധതിയിട്ടത് ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു.
ഇരുവരും ചേര്‍ന്ന് ഉറക്കഗുളികകള്‍ നല്‍കിയാണ് കരണിനെ കൊലപ്പെടുത്തിയത്. അത്താഴത്തിനിടെ 15 ഉറക്കഗുളികകള്‍ നല്‍കിയതിനെ തുടര്‍ന്ന് കരണ്‍ അബോധാവസ്ഥയിലാകുകയായിരുന്നു. എന്നാല്‍ അപ്പോഴും ശ്വസിക്കുന്നുണ്ടായിരുന്നു. പിന്നാലെ അപകടമരണമാണെന്ന് വരുത്താന്‍ പ്രതികള്‍ കരുണിനെ വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha