ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്; സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി ഗവര്‍ണറെ അറിയിച്ചു

ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി തയ്യാറായില്ല. കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് പ്രതിപക്ഷത്തിരിക്കുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ദ്ധന്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു.
ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഗവര്‍ണര്‍ ഇനി ആം ആദ്‌മി പാര്‍ട്ടിയെ ക്ഷണിക്കും. ആം ആദ്‌മിയും തയ്യാറായില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ആഭ്യന്തരമന്ത്രാലയത്തിന് ഗവര്‍ണര്‍ ശുപാര്‍ശ സമര്‍പ്പിക്കും.
ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം. വീണ്ടും തെരെഞ്ഞെടുപ്പ് ഉണ്ടായാല്‍ തങ്ങള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ആം ആദ്‌മി പാര്‍ട്ടി കരുതുന്നത്. തെരെഞ്ഞെടുപ്പിനെ നേരിടാന്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തുകഴിഞ്ഞു.
ചട്ടപ്രകാരം രാഷ്ട്രപതി ഭരണം ഏറ്റെടുത്താല്‍ ആറുമാസത്തിനകം തെരെഞ്ഞെടുപ്പ് നടത്തണം. അതിനാല്‍ നിയമസഭാതെരെഞ്ഞെടുപ്പ് ലോക്‌സഭാ തെരെഞ്ഞെടുപ്പിനൊപ്പം നടത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha