ആദര്‍ശങ്ങള്‍ അധികാരത്തിനു വേണ്ടിയോ? സര്‍ക്കാരുണ്ടാക്കാന്‍ 10 ദിവസം വേണമെന്ന് ആം ആദ്‌മി, രാഹുലിനെ തൊടുമെന്നായപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയും

അധികാരത്തിലേറാന്‍ പറ്റിയ സുപ്രധാന സന്ദര്‍ഭം ഉപയോഗിക്കാന്‍ ആം ആദ്‌മിയില്‍ ഏകദേശ ധാരണയായി. ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ആംആദ്മിക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് കോണ്‍ഗ്രസ്സ് ഇന്നലെ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഒരു പാര്‍ട്ടിയില്‍ നിന്നും പിന്തുണക്കില്ലെന്നും പിന്തുണ സ്വീകരിക്കുന്നില്ലെന്നുമുള്ളതായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നിലപാട്.
ഡല്‍ഹിയില്‍ ഉണ്ടായ ശക്തമായ ആം ആദ്‌മി ചലനം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് മനസിലായി. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ പോലും ആം ആദ്‌മി പ്രഖ്യാപിച്ചതാണ്. ഇത് കോണ്‍ഗ്രസിനെ വിഷമ വൃത്തത്തിലാക്കി. അങ്ങനെയാണ് ആം ആദ്‌മിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്.
പിന്തുണ നല്‍കിയാല്‍ കോണ്‍ഗ്രസിനു നേരെയുള്ള ആം ആദ്‌മിയുടെ പ്രതിഷേധം കുറയും. ലോകസഭാ ഇലക്ഷന്‍ കഴിയുന്നതോടെ നല്ലൊരു സാഹചര്യം നോക്കി പിന്തുണ പിന്‍വലിക്കുകയും ചെയ്യാം.
ഉപാധികളില്ലാതെ പിന്തുണ നല്‍കുന്നുവെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കെജ്രിവാള്‍ കത്തെഴുതിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പാര്‍ട്ടികളില്‍ നിന്നുള്ള മറുപടി ലഭിച്ചശേഷം ചര്‍ച്ചകള്‍ക്കൊടുവില്‍ പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് അരവിന്ദ് കേജ്രിവാള്‍ കരുതുന്നത്.
ദില്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണ്ണറെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടിയെ ലഫ്റ്റനന്റ് ജനറല്‍ നജീബ് ജംഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.
കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 36 പേരുടെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് നേടാനാകും. 70 അംഗ ദില്ലി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് 32 സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളുമാണ് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha