ആ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ഒരുവര്‍ഷം; ഡല്‍ഹിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നു

ഡല്‍ഹിയില്‍ സ്‌ത്രീത്വം പിച്ചിചീന്തപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നായിരുന്നു ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് വിധേയയായത്. ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അവള്‍ മരണത്തിനു കീഴടങ്ങി.
ഇതിനെതുടര്‍ന്ന് ലോക ശ്രദ്ധനേടിയ വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഈ പ്രക്ഷോഭം സര്‍ക്കാരുകളെ പ്രേരിപ്പിച്ചു. എന്നാല്‍ തലാസ്ഥാനമായ ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്.
2013 നവംബര്‍ മുപ്പത് വരെ ഡല്‍ഹിയില്‍ 1493 ബലാല്‍സംഗങ്ങളാണ് രജിസ്‌ററര്‍ ചെയ്യപ്പെട്ടത്. മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിത്. എന്നാല്‍ ഡല്‍ഹിപ്രക്ഷോഭത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കൂടുതല്‍പേര്‍ പരാതിപ്പെടാന്‍ തയ്യാറാകുന്നതിന്റെ സൂചനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകള്‍ കാണണം. അതേസമയം നിയമസംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടും സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും, സ്‌ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനും എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യങ്ങള്‍ പലഭാഗങ്ങളില്‍ നിന്നായി ഉയരുന്നുമുണ്ട്.
ഡല്‍ഹി പീഡനത്തിലെ നാലുപ്രതികളേയും ഡല്‍ഹി അതിവേഗകോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. ആറുപ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജയിലില്‍ തൂങ്ങി മരിച്ചു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജുവനൈല്‍ നിയമപ്രകാരമുള്ള ശിക്ഷമാത്രമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha