തോല്‍വിയും വിമര്‍ശനങ്ങളും കളിയാക്കലുകളുമൊന്നും പുത്തരിയല്ല, രാഹുല്‍ജി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, പ്രഖ്യാപനം അടുത്ത യോഗത്തില്‍

കളിയാക്കലുകളും വിമര്‍ശനങ്ങളും മറികടന്ന് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. അടുത്തമാസം പതിനേഴാം തീയതി നടക്കുന്ന എ.ഐ.സി.സി യോഗത്തിലാണ്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക. കുറച്ചു നാളുകളായി കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യം പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. നരേന്ദ്രമോഡിയെ ബി.ജെ.പി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയി പ്രഖ്യാപിച്ചതോടെ ആ ചോദ്യത്തിന് ശക്തിയേറി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ദിഗ്വിജയ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തെരെഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ ഇത്രയും വലിയ തിരിച്ചടി ഏല്‍ക്കേണ്ടി വരില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. നേരത്തെ നാല് സംസ്ഥാനങ്ങളിലെ പരാജയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതും രാഹുലായിരുന്നു. തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയം എന്നതിലുപരി രാഹുലിന്റെ പരാജയമാണുണ്ടായത് എന്നാണ് ബി.ജെ.പി നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha