ലോക്‌പാല്‍ രാജ്യസഭയില്‍; ബില്‍ പാസാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ

അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ലോക്‌പാല്‍ബില്‍ ഇന്ന് രാജ്യസഭയില്‍. ബില്‍ പാസാക്കാന്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ചോദ്യോത്തരവേള റദ്ദാക്കി ബില്‍ പരിഗണിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചവേണമെന്ന നിലപാടിലായിരുന്നു ഇടതുപകക്ഷം.
സര്‍വകക്ഷിയോഗത്തില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ വിട്ടുനിന്നു. സമാജ്‌വാദി പാര്‍ട്ടി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി. നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിനിര്‍വാഹകസമിതിയോഗം നടക്കുന്നതിനാലാണ് അവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്.
ലോക്പാല്‍ ബില്‍ ചൊവ്വാഴ്ചതന്നെ പാസാക്കണമെന്ന കാര്യത്തില്‍ സര്‍വകക്ഷിസമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ എകാഭിപ്രായക്കാരായിരുന്നുവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
തെലുങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളം തുടര്‍രുന്ന പശ്ചാത്തലത്തിലാണ് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സര്‍വകക്ഷിയോഗം വിളിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ബില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം.
https://www.facebook.com/Malayalivartha