സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ മങ്ങി; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തു

നിയമസഭയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്‌ട്രപതി ഭരണത്തിനു ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ശുപാര്‍ശ ചെയ്‌തു. സര്‍ക്കാര്‍ രൂപവത്‌കരണത്തിനുള്ള സാധ്യതകള്‍ മങ്ങിയ സാഹചര്യത്തില്‍ ആറുമാസത്തേക്കു രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനൊപ്പം നിയമസഭ മരവിപ്പിച്ചു നിര്‍ത്തണമെന്നുമാണ് രാഷ്ട്രപതിയ്‌ക്കു നല്‍കിയ ശുപാര്‍ശ.
ലഫ്. ഗവര്‍ണര്‍ ഏതാനും നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ നിയമസാധുത പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുമായും രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയശേഷമാണു കത്ത് നല്‍കിയിരിക്കുന്നതെന്നു ലഫ്. ഗവര്‍ണര്‍ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാര്‍ രൂപവത്‌കരണം സംബന്ധിച്ചു സംസ്ഥാനത്ത് അവ്യക്തത നിലനില്‍ക്കുകയാണ്. തുടര്‍ചര്‍ച്ചകള്‍ക്ക് എ.എ.പി നേതാവ് അരവിന്ദ് കെജരിവാള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
70 അംഗ ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പിക്ക് 31 സീറ്റും. സഖ്യകക്ഷിയായ അകാലിദളിന് ഒരു സീറ്റുമാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ആം ആദ്‌മി പാര്‍ട്ടിക്ക് 28 സീറ്റാണു ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ആം ആദ്‌മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി അടക്കമുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ്സിനു മുന്നില്‍ വയ്‌ക്കുകയാണ് എ.എ.പി ചെയ്‌തത്.
https://www.facebook.com/Malayalivartha