മുഴുക്കുടിയനായ ഭർത്താവ് കുടുംബത്തിൽ വരുത്തിവച്ച കടം 12ലക്ഷത്തോളം; മദ്യപാനം നിർത്താൻ ഒടുവിൽ ഭാര്യയുടെ കടുംകൈ...

ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട് 44 കാരിയായ ഭാര്യ വിഷം നല്‍കി കൊന്നു. 54 കാരനായ ഡി.എസ്. മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഒരു ദുര്‍മന്ത്രവാദിയുടെ സഹായത്തോടെയാണ് ഭാര്യ ഇയാള്‍ക്ക് വിഷം നല്‍കിയത്. ഡിഎസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മദ്യപാനം കുടുംബത്തിന് 12 ലക്ഷത്തിന്റെ ബാധ്യതയുണ്ടാക്കിയെന്നും ഇതില്‍ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
ദില്ലിയില്‍ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാന്‍സ് മാനേജരാണ് മരിച്ച ഡിഎസ് മൂര്‍ത്തി. മൂര്‍ത്തിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് സഹോദരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ രമയും സഹായിച്ച മന്ത്രവാദിയും അറസ്റ്റിലായത്.
https://www.facebook.com/Malayalivartha
























