സൂറത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 35 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം

ഗുജറാത്തിലെ സൂറത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 35 പേര്‍ക്ക് പരിക്ക്. പാന്ദെസെര മേഖലയിലെ ഡൈയിങ് മില്ലിനാണ് തീപിടിച്ചത്. സ്‌ലാബ് വീണ് മില്ലിലെ പൈപ്പ് പൊട്ടി ഓയില്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് ഇടവെച്ചതെന്നാണ് നിഗമനം. മില്ലിലെ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. അഗ്‌നിശമന സേന സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
എന്നാല്‍, ബിഹാറിലെ ദീദര്‍ഗഞ്ചില്‍ എല്‍.പി.ജി ഗോഡൗണിലും തീപിടിത്തമുണ്ടായി. ഗോഡൗണിന് പരിസരത്ത് ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചത്. ആറ് അഗ്‌നിശമന യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
https://www.facebook.com/Malayalivartha























