കഫീല്‍ ഖാന്റെ സഹോദരനു നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തു

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ജമാലിന് വെടിയേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു നല്‍കി ചികിത്സ നടത്തിയതോടെയാണ് ഡോ.കഫീല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍, കുട്ടികളുടെ മരണത്തിന് ഉത്തരവാദി കഫീലാണെന്ന് കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായായിരുന്നു.
https://www.facebook.com/Malayalivartha























