ഉത്തര്‍പ്രദേശില്‍ ബസ് പാഞ്ഞുകയറി വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ മരിച്ചു, രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍...

യു.പിയില്‍ ബസ് പാഞ്ഞു കയറി വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ചു. ആറ് വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. ഉത്തര്‍പ്രദേശ് ആഗ്ര ലക്‌നോ എക്‌സ്പ്രസ്‌വേയില്‍ കനൗജിനടുത്ത് പുലര്‍ച്ചെ നാലിനാണ് സംഭവമുണ്ടായത്.വിദ്യാര്‍ഥികളടക്കം ഒമ്പതു പേരുടെ ദേഹത്തുകൂടെയാണ് ബസ് കയറിയിറങ്ങിയത്. ആറു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്‌സയിലാണ്.
ഒരു ബസില്‍ നിന്ന് മറ്റൊന്നിലേക്ക് ഡീസല്‍ നിറക്കുന്നതിനിടെ ഇവരെ കടന്നുപോയ മറ്റൊരു ബസാണ് അപകടം വരുത്തിയത്. സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികളടങ്ങിയ സംഘം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
https://www.facebook.com/Malayalivartha























