ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്തു ; ആള്‍ദൈവം ദാതി മഹാരാജിനെതിരെ കേസ്

ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. ഫതേപുര്‍ ബെറി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി ഡിസ്ട്രിക്ട് ഇന്‍വെസ്റ്റിഗേഷന്‍ യുനിറ്റിന് കൈമാറുകയും ചെയ്തു.
ഇന്ത്യന്‍ പീനല്‍ കോഡിലെ 376, 377, 354, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രണ്ടു വര്‍ഷം മുമ്ബ് ആശ്രമത്തില്‍ വെച്ച് ദാതി മഹാരാജ് തന്നെ ബലാത്സംഗം ചെയ്തതായും ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha























