ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ കോടതി സമുച്ചയത്തിനടുത്ത് ഭീകരാക്രമണം, രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ കോടതി സമുച്ചയത്തിനടുത്ത് ഭീകരാക്രമണം, രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുലാം റസൂല്‍, ഗുലാം ഹസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. പൊലീസ് പിക്കറ്റിന് നേരെ ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുകാര്‍ തിരിച്ചടിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ നഷ്ടമായി.
അനന്തനാഗിലായിരുന്നു മറ്റൊരു ആക്രമണം. സി.ആര്‍.പി.എഫ് ജവാന്മാരുടെ നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ 10 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീകരര്‍ക്കായി സേന തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























