പ്രണബ് മുഖർജി തങ്ങളുടെ ആസ്ഥാനത്തു വന്നത്തിനു ശേഷം ആർഎസ്എസിലേക്കുള്ള പ്രവർത്തകരുടെ എന്നതിൽ കാര്യമായ വർദ്ധനവ് ഉണ്ടായതായി നാഗ്പൂർ ആർഎസ്എസ് ; വിവാദങ്ങൾക്ക് മുഖംകൊടുക്കാതെ സ്വയം ആശ്വസിച്ച് കോൺഗ്രസ്സ്

കോൺഗ്രസിനെ വളരെയധികം രാഷ്ട്രീയ സമ്മർദ്ദത്തിൽ ആക്കിയ സംഭവമായിരുന്നു മുൻകോൺഗ്രസ്സ് നേതാവും രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജി നാഗ്പൂർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത്. വളരെയധികം പ്രതിഷേധങ്ങൾക്ക് ഒടുവിലായിരുന്നു അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. സംഭവം നടന്ന് കൂറച്ച് നാൾ ആയെങ്കിലും വിവാദങ്ങൾക്കൊന്നും ഇതുവരെയും അന്ത്യമായിട്ടില്ല.
നാഗ്പൂർ ആർഎസ്എസ് കാര്യവാഹകർ പറയുനത് പ്രണബ് മുഖർജി തങ്ങളുടെ ആസ്ഥാനത്തു വന്നത്തിനു ശേഷം ആർഎസ്എസിലേക്കുള്ള പ്രവർത്തകരുടെ എന്നതിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. ബംഗാളിൽ നിന്ന് കൂടുതൽ പേർ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു എന്ന് കണക്കുകൾ പുറത്ത് വരുന്നു. മനോമോഹൻ വൈദ്യയുടെ കണക്കുകളിൽ പറയുന്നത് ജൂൺ ഒന്ന് മുതൽ ആറ് വരെ ഒരു ദിവസം 398 അപേക്ഷകളാണ് ശരാശരിയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പ്രണബ് മുഖർജിയുടെ സന്ദർശനത്തിന് ശേഷം ദിവസവും ശരാശരി 1700 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ കൂടുതലും ബംഗാളിൽ നിന്നുള്ളവരാണ് എന്നും. അതേസമയം ഈ കണക്കുകളിലൊന്നും കാര്യമില്ലെന്നും ഇതൊക്കെ വെറും കണക്കുകൾ മാത്രമാണെന്നും കോൺഗ്രസ്സ് ആശ്വസിക്കുന്നു.
https://www.facebook.com/Malayalivartha