മരിച്ചെന്ന് കരുതി ചിതകത്തിക്കാന്‍ തുടങ്ങിയതും മരിച്ചയാള്‍ ചുമച്ചുകൊണ്ട് എഴുനേറ്റു; അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും മരിച്ചു; വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് യഥാര്‍ഥ കഥ

മരിച്ചവര്‍ ജീവിതത്തിലേക്കു തിരികെ വന്ന കുറച്ചു കഥകള്‍ നാം കേട്ടിട്ടുണ്ട്. അതെല്ലാം മിക്കവാറും മരണം സ്ഥിതീകരിക്കുന്നതിലുള്ള ഡോക്ടര്‍മാരുടെ പിഴവാകും ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍. ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.
മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് ഈ സംഭവം നടന്നത്. മരിച്ചു എന്ന് ഡോക്ടര്‍ വിധിയെഴുതിയ 45 കാരന്‍ ടില്ലു കോളാണ് മരണത്തില്‍ നിന്നും അല്‍പ്പനേരത്തേക്കു തിരികെ വന്നത്. ചിതയൊരുക്കി മൃതദേഹം ദഹിപ്പിക്കാനായി മകന്‍ തിരികൊളുത്താനോരുങ്ങവേയാണ് ചിതയ്ക്കുള്ളില്‍ നിന്നും ചുമയ്ക്കുന്ന ശബ്ദം കേട്ടത്. ഉടനെ വിറകുകള്‍ മാറ്റി ടില്ലു കോള്‍ എന്ന രാകേഷിനെ പുറത്തെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ടില്ലുവിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത മദ്യപാനമാണ് അസുഖ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. രാവിലെ ആറ് മണിയോടെ ഇയാള്‍ മരിച്ചതായി വിധിയെഴുതി. തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. 11 മണിയോടെ ശ്മശാനത്തിലെത്തിച്ചു. മതപരമായ ചടങ്ങുകള്‍ കഴിഞ്ഞ് മൂത്തമകന്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് ശരീരം അനങ്ങിയതും രാജേഷിന്റെ ചുമ കേട്ടതും. ഉടന്‍ തന്നെ വിറകു മാറ്റി രാകേഷിനെ ഒരു ബഞ്ചിലേക്കു മാറ്റിക്കിടത്തി വെള്ളം നല്‍കി. പകുതിയോളം വെള്ളം കുടിച്ചു. നാട്ടുകാരെല്ലാം ചേര്‍ന്ന് രാജേഷിനെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഇ.സി.ജി എടുത്ത ശേഷം ഇയാളെ ഒബ്‌സെര്‍വേഷന്‍ റൂമിലേക്ക് മാറ്റി. എന്നാല്‍ അര മണിക്കൂറിനു ശേഷം വീണ്ടും മരിച്ചു.
https://www.facebook.com/Malayalivartha