Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവർത്തകൻ കിണറ്റിലിറങ്ങാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാനിറങ്ങാമെന്ന് പറഞ്ഞാണ് സോണി ഇറങ്ങിയത്.... അത് മരണത്തിലേക്കാകുമെന്നറിയാതെ.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി


കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ് : സ്റ്റേഷൻ മാസ്റ്റർ അടക്കം 6 പ്രതികൾ


പരിസ്ഥിതി മലിനീകരണ നിയന്ത്രണം... ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്


സമാധാനക്കരാറിന് ധാരണയായി... ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ....


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...

കൈയിൽ നയാ പൈസയില്ല; ഒന്നും സമ്പാദിച്ചിട്ടില്ല; മത്സരിക്കാന്‍ സഹായിക്കണം; ജനങ്ങളോട് അഭ്യർഥിച്ച് അരവിന്ദ് കെജരിവാള്‍

25 NOVEMBER 2019 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു; എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് മന്ത്രി വി. ശിവൻകുട്ടി

കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാ‍ർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം;സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തി യുവമോർച്ച; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; സംഘർഷഭരിതം തലസ്ഥാനം

സഖാക്കൾക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പൺ സർജറി വടിവാളുകൊണ്ടുള്ള സർജറിയാണ്; ഷേവ് ചെയ്യാതെ അങ്ങനെയൊരു സർജറി ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി അനുഭാവികളായ ഏതെങ്കിലും മെഡിക്കൽ ഡോക്ടറെക്കൊണ്ട് പ്രസ്താവന നടത്തിക്കൂന്ന് വെല്ലുവിളിച്ച് നിഷാന്‍ പരപ്പനങ്ങാടി

വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അഞ്ച് വര്‍ഷത്തിനിടെ ചില്ലി പൈസ സമ്ബാദിച്ചിട്ടില്ല, ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, സഹായിക്കണം എന്ന് ജനങ്ങളോട് അഭ്യർഥിച്ച് രാഗത്ത് എത്തിയിരിക്കുകയാണ് അരവിന്ദ് കെജരിവാള്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഈ സാഹചര്യത്തില്‍ തന്നെ സഹായിക്കണമെന്ന് കെജരിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചില്ലി പൈസ താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തനിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. അനധികൃത കോളനികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോളനികളില്‍ താന്‍ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിര്‍മ്മിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും അദ്ദേഹം തുറന്നടിച്ച്‌ ചോദിച്ചു.

അതേസമയം നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കുമെന്നും സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ശക്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിതെന്നും ഡല്‍ഹിയിലെ ഒരു ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്തെ നന്നാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഓരോ ചുവടുകളേയും ഡല്‍ഹി സര്‍ക്കാര്‍ പിന്തുണയ്ക്കും. തൊഴിലില്ലായ്മ സംബന്ധിച്ച് വ്യക്തിപരമായി ഭയപ്പെടുന്നുവെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇത് വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് വാഹനമേഖല, തുണിവ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവയില്‍ മറ്റു മേഖലയേക്കാള്‍ കൂടുതല്‍ ആഴത്തില്‍ മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിച്ച് ആംആദ്മി സര്‍ക്കാര്‍. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും, ക്ലസ്റ്റര്‍ ബസുകളിലും, മെട്രോ ട്രെയിനിലും് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.

സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനും, സുരക്ഷിത യാത്ര നല്‍കാനും ഇത് സഹായകമാകുമെന്നും അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളില്‍ ആകെ ഒരിടത്താണ് അവര്‍ക്ക് വിജയിക്കാനായത്. അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്. അത് മുന്നില്‍ കണ്ടാണ് സൗജന്യ യാത്ര ആംആദ്മി വാഗ്ദാനം ചെയ്യുന്നത്.


രണ്ടാം മോദി സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ആം ആദ്മി പാര്‍ട്ടി നേതാവ് കെജരിവാള്‍ കേന്ദ്രത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. കശ്മീര്‍ വിഷയത്തിലും കെജരിവാള്‍ കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പഞ്ചാബില്‍ പ്രാദേശിക ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി തന്റെ പിന്നാലെയുണ്ട്. ഒരു നാള്‍ അവര്‍ എന്നെ കൊലപ്പെടുത്തും. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബിജെപിയെ എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തും- കെജരിവാള്‍ പറഞ്ഞു. അടുത്തിടെ ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോക്കിടെ കെജരിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. സുരക്ഷാ വലയം ഭേദിച്ചാണ് അക്രമിയെത്തിയത്. ആക്രമണത്തിന് പിന്നില്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞത്. അതേ സമയം സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആംആദ്മി ആരോപിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തിമ വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിക്കും  (18 minutes ago)

സജിത കൊലക്കേസിൽ വിധി  (44 minutes ago)

കാരണം പരിശോധിക്കാൻ സംഘം രൂപീകരിക്കുന്നു  (51 minutes ago)

പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാം  (57 minutes ago)

രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്  (1 hour ago)

സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി.  (1 hour ago)

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിനെ നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആശയുടെ ബൗളിങ് മികവാണ് തകർത്തത്...  (1 hour ago)

ഉൾക്കടലിൽ തകർന്നുവീണു  (1 hour ago)

വഴിവച്ചത് വിമർശനങ്ങൾക്ക്  (1 hour ago)

തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ തെന്നിവീണ് വി  (1 hour ago)

സ്കൂൾ അടച്ചുപൂട്ടാൻ നിർബന്ധിതമായി  (2 hours ago)

കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ്  (2 hours ago)

ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും ...  (2 hours ago)

ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച്  (2 hours ago)

തൊഴില്‍ വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്  (10 hours ago)

Malayali Vartha Recommends