സ്ത്രീപക്ഷ വാദത്തിന്റെ മറവിൽ നിന്നുകൊണ്ട് സ്ത്രീപീഡനവും, കുട്ടികളുടെ അവകാശ പോരാളികളായി വേഷം കെട്ടി പോക്സോ കുറ്റങ്ങളും സഹകാരികളുടെ കുപ്പായം ഇട്ട് സഹകരണ ബാങ്ക് കൊള്ളയുമൊക്കെ നടത്തുന്ന നേതാക്കളും പ്രവർത്തകരും; അതിനു യോജിച്ച ക്രിമിനൽ സംവിധാനത്തിലൂടെ വളരെ ശ്രദ്ധയോടെ പരിശീലിപ്പിച്ച് വളർത്തി എടുക്കുന്ന പ്രസ്ഥാനമായി സി പിഎം മാറിയിരിക്കുന്നു; പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി

സ്ത്രീപക്ഷ വാദത്തിന്റെ മറവിൽ നിന്നുകൊണ്ട് സ്ത്രീപീഡനവും, കുട്ടികളുടെ അവകാശ പോരാളികളായി വേഷം കെട്ടി പോക്സോ കുറ്റങ്ങളും , സഹകാരികളുടെ കുപ്പായം ഇട്ട് സഹകരണ ബാങ്ക് കൊള്ളയുമൊക്കെ നടത്തുന്ന നേതാക്കളെയും പ്രവർത്തകരെയും അതിനു യോജിച്ച ക്രിമിനൽ സംവിധാനത്തിലൂടെ വളരെ ശ്രദ്ധയോടെ പരിശീലിപ്പിച്ച് വളർത്തി എടുക്കുന്ന പ്രസ്ഥാനമായി സി പിഎം മാറിയിരിക്കുന്നു.പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വീണ്ടും മറ്റൊരു "ലഹരിക്കൊല " നാടിനെ നടുക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി തലശ്ശേരി വീനസ് കോർണറിൽ തൊഴിലാളികളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരും ആയ ഖാലിദും ഭാര്യാസഹോദരൻ ഷമീറും ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമി സംഘം ഖാലിദിനെയും ഷമീറിനെയും വിളിച്ചു വരുത്തി പരസ്യമായി കുത്തിക്കൊല്ലുകയായിരുന്നു. പാർട്ടി അംഗം കൂടിയായ ഒരാൾ കൊല്ലപ്പെട്ടിട്ടുപോലും പ്രതികരിക്കാതെ ഫുട്‌ബോൾ ലോകകപ്പ് പോസ്റ്റുകൾ ഇട്ട് ആഘോഷിക്കുന്ന സിപിഎം നേതാക്കളെ കണ്ടപ്പോൾ തന്നെ ഈ കൊലപാതകം സിപിഎമ്മിനുള്ളിലെ കുടുംബ വഴക്ക് ആണെന്ന് പലർക്കും സംശയം തോന്നിയിരുന്നു.
ഇപ്പോൾ ഇരിട്ടിയിൽ നിന്നും മുഖ്യപ്രതി പാറായി ബാബുവിനെ പോലീസ് പിടിച്ചതോടെ ആ സംശയം സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. സിപിഎം ലഹരി വിരുദ്ധ പ്രതിജ്ഞയിൽ വരെ പങ്കെടുത്ത ആളാണ് പാറായി ബാബു എന്ന് മാധ്യമങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീപക്ഷ വാദത്തിന്റെ മറവിൽ നിന്നുകൊണ്ട് സ്ത്രീപീഡനവും, കുട്ടികളുടെ അവകാശ പോരാളികളായി വേഷം കെട്ടി പോക്സോ കുറ്റങ്ങളും , സഹകാരികളുടെ കുപ്പായം ഇട്ട് സഹകരണ ബാങ്ക് കൊള്ളയുമൊക്കെ നടത്തുന്ന നേതാക്കളെയും പ്രവർത്തകരെയും അതിനു യോജിച്ച ക്രിമിനൽ സംവിധാനത്തിലൂടെ വളരെ ശ്രദ്ധയോടെ പരിശീലിപ്പിച്ച് വളർത്തി എടുക്കുന്ന പ്രസ്ഥാനമായി സി പിഎം മാറിയിരിക്കുന്നു.
കേരളത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളിൽ പിണറായി വിജയന്റെ ചിരിക്കുന്ന ഫോട്ടോ വെച്ച് ലഹരി വിമുക്ത കേരളം എന്ന് എഴുതിയാൽ കേരളം ലഹരി മുക്തമാകില്ല. കരുത്തുള്ള ഭരണകൂടവും ധൈര്യത്തോടെയുള്ള നടപടികളും അതിനാവശ്യമാണ്.സിപിഎം ആദ്യം സ്വന്തം പ്രദേശിക കമ്മറ്റി ഓഫീസുകളും നേതാക്കളുടെ വീടുകളും ലഹരി മുക്തമാക്കി ജനങ്ങളുടെ മുന്നിൽ മാതൃകയാകണം. ലഹരി വലിപ്പിക്കുന്ന സഖാക്കൾ ആയാലും ലഹരി വിറ്റ കള്ളപ്പണം വെളുപ്പിക്കുന്ന സഖാക്കൾ ആയാലും അവരെ പുറത്ത് നിർത്താനും കർശന നിയമ നടപടികൾ സ്വീകരിക്കാനും തയ്യാറായില്ലെങ്കിൽ കേരളം മറ്റൊരു കൊളംബിയ ആയി മാറും എന്നതിൽ സംശയമില്ല.
https://www.facebook.com/Malayalivartha