നീന്തല്‍ക്കുളവും, ലിഫ്ടും മാത്രവുമല്ല പശുതൊഴുത്തില്‍ പോലും ആഡംബരത്തിന്റെ മുദ്രചാര്‍ത്തി മുതലാളിത്തത്ത്വത്തിന്റെ ഗരിമയില്‍ ജീവിക്കുന്ന പിണറായി വിജയന്‍ അടുത്ത വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എന്തു ഗതികെട്ട സര്‍ക്കാരും മന്ത്രിമാരുമാണിവരെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല
കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പിണറായി വിജയന്‍. ഉലകം ചുറ്റാനും ആഢംബരം ജീവിതം നയിക്കാനുമുള്ള ഒരവസരം പോലും പാഴാക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നീന്തല്‍ക്കുളവും, ലിഫ്ടും മാത്രവുമല്ല പശുതൊഴുത്തില്‍ പോലും ആഡംബരത്തിന്റെ മുദ്രചാര്‍ത്തി മുതലാളിത്തത്ത്വത്തിന്റെ ഗരിമയില്‍ ജീവിക്കുന്ന പിണറായി വിജയന്‍ അടുത്ത വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എന്തു ഗതികെട്ട സര്‍ക്കാരും മന്ത്രിമാരുമാണിവരെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല. കേരളത്തിന് യാതൊരു ഉപയോഗവും ഇല്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ലോക കേരളസഭയെന്ന് പറഞ്ഞ് ഉലകം ചുറ്റു്ന്ന മുഖ്യന്റെയും മന്ത്രിമാരുടെയും ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.
ധൂര്‍ത്തിന്റെ ആള്‍രൂപമായി മാറിയ ലോക കേരള സഭയ്ക്ക് പിണറായി സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ ലോക കേരള സഭകളെല്ലാം വിവാദത്തിന്റെ പരകോടിയിലായിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന പറഞ്ഞ് വീണ്ടും ധൂര്‍ത്തിനും ടൂറിനും വഴിയൊരുക്കുകയാണ്. ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് എന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാല്‍ അത് മാര്‍ക്‌സിസ്റ്റ് വിരുദ്ധമായി പോകും.
അടുത്ത മാസം 15 മുതല്‍ 22 വെ സൗദി അറേബ്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് അപക്ഷേ നല്കി. മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി ടൂറിന് അനുമദി ലഭിക്കാനായി കാത്തിരിക്കുകയാണ്. ടൈംസ്‌ക്വയറില്‍ ന്ടന്ന സമ്മേളനത്തില്‍ പിണറായിയ്‌ക്കൊപ്പം തന്നെ ഇരിക്കാനും കഴിക്കാനും ലക്ഷങ്ങളുടെ ടിക്കറ്റടിച്ചു വിറ്റതും ഏറെ വിവാദമായിരുന്നു. നോര്‍ക്കയാണ് ലോക കേരള സഭ സമ്മേളിക്കുന്നതിന് വേദിയൊരുക്കുന്നതെങ്കിലും വിദേശത്തുള്ള താപ്പനകളായ ചിലര്‍ക്ക് ധനസമ്പാദനത്തിനുള്ള വേദിയാണ് ഇത്തരം പരിപാടികളെന്ന ആരോപണവും ശക്തമാണ്.
ടൈംസ്‌ക്വയറില്‍ ഇരിപ്പിടം കിട്ടാതെ നിന്ന മുഖ്യന് നല്കിയ ഇരുമ്പ് കസേര ഏറെ വിവാദമുണ്ടാക്കിയിരുന്നു. കോട്ടും സൂട്ടുമിട്ട പിണറായി ഇരുമ്പ് കസേരയില്‍ ഇരിക്കുന്ന ചിത്രവും പ്രതികരണങ്ങളും ശ്ക്തമായി ഇപ്പോഴും തുടരുകയാണ്. ലണ്ടനില്‍ നോര്‍ക്ക് സംഘടിപ്പിച്ചതെന്നു പറയുന്ന പരിപാടിയില്‍ മുഖ്യനിരിക്കാന്‍ മാന്യമായ കസേര പോലും നല്കിയില്ല എന്നു മാത്രമല്ല പരിപാടികളില്‍ പ്രവാസികളുടെ സാന്നിധ്യം തീരെ കുറഞ്ഞതും ചര്‍ച്ചയായിരുന്നു. സമ്പന്നരായ പ്രവാസികളെ സുഖിപ്പിക്കനായി നടത്തുന്ന പ്രഹസനങ്ങളാണ് ഇവയെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശ യാത്ര നടത്താനൊരുങ്ങുന്നതിന് വലിയ ധൂര്‍ത്തെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സജീവപങ്കാളിത്തെ ജനാധിപത്യ പ്രക്രിയയില്‍ ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വികസനത്തിലേക്കെത്താന്‍ സംസ്ഥാനത്തിനു കഴിയൂ. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യങ്ങളില്‍ ഒന്ന്ു പോലും സാധിച്ചെടുക്കാന്‍ സര്‍ക്കാരിനോ നോര്‍ക്കയ്‌ക്കോ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ കേരള ലോകസഭയില്‍ ഉറപ്പു നല്കിയ ഒരു സംരംഭം പോലും കേരളത്തില്‍ വന്നിട്ടില്ല. സമ്മേളനങ്ങളുടെ പേരില്‍ ധൂര്‍ത്തും വിദേശയാത്രകളും മന്ത്രിമാര്‍ ആഡംബര ജീവികളാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ലോക കേരള സഭകൊണ്ട് യാതൊരു നേട്ടവും കേരളത്തിന് ഉണ്ടായിട്ടില്ലെന്ന മനസിലാക്കിയിട്ടും ശ്രീരാമകൃഷ്ണനും നോര്‍ക്കയും വീണ്ടും സൗദി സമ്മേളനം സംഘടിപ്പച്ചതെന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്. അടുത്ത പതിനഞ്ച് മുതല്‍ സൗദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്നു തന്നെയാണ് സംസ്ഥാനം കരുതുന്നത്. പോകേണ്ട് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ കേന്ദ്രത്തതിന് കൈമാറിയിട്ടുണ്ട്. അഞ്ച് ലക്ഷ രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പോലും മാറാന്‍ കഴിയാതെ ഖജനാവ് പൂട്ടാന്‍ താക്കോലുമായി നില്ക്കുന്ന സര്‍ക്കാരാണ് വിദേശ യാത്രയ്ക്കായി പണം കണ്ടെത്തിയിരിക്കുന്നത്. ലണ്ടന്‍ സമ്മേളനത്തില്‍ കൂടൂംബത്തോടൊപ്പം പോയതു പോലെ സൗദിയിലും കുടുംബസമേതം പോകാനാണ് മന്ത്രിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടനില്‍ മുഖ്യന്റെ യാത്രയ്ക്കായി കാര്‍ വാടകയ്ക്ക് എടുത്തതു വരെ വലിയ വിവാദമായിരുന്നു. പണം എങ്ങനെ ആഡംബരം നടത്തി മുടുപ്പിക്കാം എന്ന് തരത്തിലുള്ള പ്രവര്‍ത്തികളാണ് സര്‍ക്കാരിന്‍െര ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha