നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസ്; മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുള്ളതിനാൽ തിരക്കാണ്; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ നൽകിയ വിശദീകരണം ഇങ്ങനെ

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപും പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. സൗത്ത് സ്റ്റേഷനിൽ ഇന്നലെ ഹാജരാകാനായിരുന്നു ഇവർക്കു നോട്ടിസ് നൽകിയത്.
എന്നാൽ ഇന്നലെ മുഖ്യമന്ത്രിക്കൊപ്പം ഗൺമാൻ നിയമസഭയിൽ എത്തിയതോടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഇരുന്നതിന് മറുപടി നൽകിയത് ഇപ്രകാരമാണ് , മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുള്ളതിനാൽ തിരക്കാണ് എന്നായിരുന്നു ഇരുവരും സ്റ്റേഷനിലേക്ക് ഇമെയിൽ അയച്ചത് . വീണ്ടും നോട്ടിസ് നൽകുമെന്നു സൗത്ത് പൊലീസ് അറിയിച്ചു. അനിൽ കുമാർ ഇന്നലെ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗൺമാൻ മര്‍ദിച്ചത്. കേസില്‍ അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്.പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്, ആലപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമായിരുന്നു.
https://www.facebook.com/Malayalivartha