ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെ പുതിയ നീക്കം; കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ്; മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദേശമനുസരിച്ചാണ് പുതിയ നീക്കം

ഗതാഗതവകുപ്പ് അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ് കടന്നിരിക്കുകയാണ്.
മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദേശമനുസരിച്ചാണ് ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ നടക്കുന്നത്. ടാറ്റാ, അശോക് ലൈലാൻഡ്, ഐസർ കമ്പനികളുമായി ഈ വിഷയവുമായി ബന്ധപ്പെട്ടു ചർച്ച തുടങ്ങിയിരിക്കുകയാണ് . ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി മേധാവിയുമായ ബിജു പ്രഭാകർ പൊതുഗതാഗതവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേയിലയിൽ പോയി.
അപ്പോഴായിരുന്നു ഇവിടെ ചർച്ചകൾ പുരോഗമിച്ചത്. ഗണേശ്‌കുമാറിന്റെ എതിർപ്പുകാരണം ഇ ബസ് വാങ്ങാനുള്ള എല്ലാ ടെൻഡറുകളും റദ്ദാക്കി. 50 ഡീസൽ ബസുകൾ വാങ്ങാനുള്ള ടെൻഡറും ഇതോടൊപ്പം റദ്ദായി.കിഫ്ബിയുടെ ധനസഹായത്തോടെ 814 കോടി രൂപയ്ക്ക് ബസുകൾ വാങ്ങാൻ സർക്കാർ കഴിഞ്ഞ മേയിൽ അനുവാദം നൽകി.
https://www.facebook.com/Malayalivartha