കണ്ണൂർ ലോബി പാർട്ടിയും ഭരണവും പിടിച്ചെടുത്തു; കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ല; ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ലേ? മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗം

മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ വീണ്ടും ശക്തമാകുകയാണ്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യനെതിരെയുള്ള മുറവിളി ശക്തമായിരിക്കുകയാണ്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രധാനമായി ഉന്നയിക്കപ്പെട്ട ആവവശ്യം , മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നുമാണ് .
ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമിൽ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നിൽ മുഖ്യമന്ത്രിക്കു രഹസ്യ അജൻഡ ഉണ്ടായിരുന്നെന്ന ആരോപണവും ശക്തമായി ഉയർന്നു . രണ്ടു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന തീരുമാനത്തിന് പിന്നൽ ഗൂഢതയുണ്ട് .കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ല. ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ലേയെന്നു ചോദ്യവും ഉയർന്നു.
കണ്ണൂർ ലോബി പാർട്ടിയും ഭരണവും പിടിച്ചെടുത്തുവെന്ന കുറ്റപ്പെടുത്തലും യോഗത്തിൽ ശക്തമായി. കണ്ണൂരിൽനിന്നാണ്‘മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം . ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ രീതിയിലാണെന്നും യോഗത്തിൽ വിമർശനമുണ്ടായി .തുടർഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായി.
https://www.facebook.com/Malayalivartha