മന്ത്രിപദവുമായി പിറന്നാളാഘോഷത്തിനു ബന്ധമില്ല; തന്റെ പിറന്നാള്‍ ആഘോഷം ഇന്നല്ല; നക്ഷത്രദിനത്തിലാണ് ആഘോഷിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

തന്റെ പിറന്നാള്‍ ആഘോഷം ഇന്നല്ല, നക്ഷത്രദിനത്തിലാണ് ആഘോഷിക്കുന്നതെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മന്ത്രിപദവുമായി പിറന്നാളാഘോഷത്തിനു ബന്ധമില്ല. കലാകാരനായതുകൊണ്ട് ഇഷ്ടപ്പെടുന്നവര്‍ ആഘോഷിക്കുമ്പോള്‍ അത് സ്വീകരിക്കുന്നു.
ഓഫീസില്‍ ജീവനക്കാര്‍ എന്തൊക്കെയോ കരുതിയിട്ടുണ്ടെന്നും അത് താന്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ല, സിനിമാ ലോകത്തിന്റെയും പ്രേക്ഷകരുടെയും ഇഷ്ടക്കാരുടെയുമൊക്കെ ആഷോഘമാണ്. മറ്റൊരു ആഘോഷങ്ങളുമില്ല, ഓഫീസിൽ എന്തൊക്കെയോ കരുതിയിട്ടുണ്ട്. അത് സന്തോഷപൂർവ്വം സ്വീകരിക്കും. ശേഷം ജോലിക്ക് പോകും’
മന്ത്രിപദവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നും സുരേഷ് ഗോപി പറഞ്ഞു .
https://www.facebook.com/Malayalivartha