മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരണോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി തീരുമാനമാകും; മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായി മാറണമെന്ന അഭിപ്രായം പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നു ; ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നു

മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരണോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി തീരുമാനമാകും. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായി മാറണമെന്ന അഭിപ്രായം പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നു കഴിഞ്ഞ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരമദയനീയ തോല്‍വിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍കൂടിയാണ് സിപിഎം കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ യോഗം ചേരുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അടിത്തറ ഇല്ലാതായിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയല്ല പോളിറ്റ് ബ്യൂറോ യോഗം കൂടിയിട്ടും വലിയ കാര്യമൊന്നുമില്ല. കേരളത്തിലും തമിഴ് നാട്ടിലും രാജസ്ഥാനിലും ഓരോ സീറ്റ് കിട്ടിയതല്ലാതെ ദേശീയരാഷ്ട്രീയത്തില്‍ തന്നെ അപ്രസക്തമായ പ്രസ്ഥാനമായിക്കുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി.
കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും പിണറായി വിജയന്‍ ഒരു മഹാഭാരമായിരിക്കുന്നു എന്ന മട്ടില്‍ ചര്‍ച്ച നടക്കുമോ എന്നതാണ് പ്രസക്തമായ കാര്യം. പിണറായി വിജയനെ മുന്നില്‍ നിറുത്തി ഇനിയൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും എല്‍ഡിഎഫ് കേരളത്തില്‍ രക്ഷപ്പെടില്ലെന്ന് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും വിധിയെഴുതിയ പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ ചെലവില്‍ ഡല്‍ഹിയില്‍ കഴിയുന്ന ദേശീയ നേതാക്കള്‍ പിണറായി വിജയനെ തള്ളിപ്പറയുമോ എന്നതാണ് പ്രസക്തമായ കാര്യം. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും ഉള്‍പ്പെടെയുള്ള മഹാപ്രമാണികള്‍ പിണറായി വിജയനെ തള്ളിപ്പറയുമോ എന്നതാണ് പ്രസക്തമായ കാര്യം. തള്ളിപ്പറയാനുള്ള സാഹചര്യം ഏറെയാണുതാനും.
പാര്‍ട്ടിയുടെ കേരള ഘടകവും എല്‍ഡിഎഫ് ഘടകകക്ഷികളും തോല്‍വിക്കു കാരണം പിണറായി വിജയന്റെ ധിക്കാര സമീപനമാണെന്നു വിധിയെഴുതിരിക്കെ, കേന്ദ്ര കമ്മിറ്റി അതു ശരിവയ്ക്കുമോ എന്നതാണ് പ്രസക്തമായ വിഷയം. പിണറായിയെ മാറ്റുന്നില്ലെങ്കില്‍ കേരളത്തില്‍ സിപിഎം വട്ടപ്പൂജ്യമാകുമെന്ന പച്ചയായ സത്യം കേന്ദ്ര കമ്മിറ്റി ശരിവയ്ക്കുകയും അത് പോളിറ്റ് ബ്യൂറോ അംഗീകരിക്കുകയും ചെയ്യുമോ എന്നതാണ് പ്രസക്തമായ കാര്യം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ തലമൂത്ത സഖാക്കള്‍ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ കരപറ്റിയിട്ടുണ്ട്. പിണറായിയെ കേന്ദ്രകമ്മിറ്റിയില്‍ തുറന്നുവിമര്‍ശിക്കാന്‍ കേരളത്തില്‍നിന്നുള്ള ആരു ധൈര്യപ്പെടും എന്നതാണ് പ്രസക്തമായ കാര്യം. കെ.കെ. ഷൈലജ ഉള്‍പ്പെടെ നേതാക്കള്‍ കേരളത്തില്‍ പിണറായി വിജയനെതിരെ പരസ്യമായി തിരിഞ്ഞുകഴിഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദമായ അവലോകനത്തിനായാണ് സിപിഎം കേന്ദ്രകമ്മിറ്റി ഇന്നു മുതല്‍ സമ്മേളിക്കുന്നത്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇന്നു മുതല്‍ കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ വിചാരണ നടത്തുന്നത്. കെകെ ഷൈലജയുടേതുള്‍പ്പെടെ തോല്‍വിയാണ് പാര്‍ട്ടി പ്രധാനമായി ചര്‍ച്ച ചെയ്യുക. സിപിഎമ്മിന്റെ ആറു മുന്‍നിര നേതാക്കളാണ് പരമദയനീയമായി പരാജയപ്പെട്ടത്. മൂന്നു ദിവസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയാണ് സിപിഎമ്മിനെയും പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെയും കൂടുതല്‍ ആശങ്കയിലാക്കുന്നത്.
കേരളം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടത് യോഗത്തില്‍ ചര്‍ച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രധാന ചര്‍ച്ച നടക്കുക. കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ തോല്‍വിയില്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പിബി നിര്‍ദേശം. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നതാണ് പാര്‍ട്ടി പരിശോധിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കുകയാണ്. ഈ യോഗങ്ങളിലും പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.
ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെയും മറ്റെന്നാളും ജില്ലാ കമ്മിറ്റിയുമാണ് ചേരുക. തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റു തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഎം തീരുമാനിച്ചിരുന്നു.ജില്ലാ തലങ്ങളില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് അത് ഏതു രീതിയില്‍ വേണമെന്ന് സിപിഎം അന്തിമമായി തീരുമാനിക്കുക.
https://www.facebook.com/Malayalivartha