കുട്ടികളെ തിരുത്തും; അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കും; അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് അറിയാം; തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എസ്എഫ്ഐയെ ന്യായീകരിച്ചു നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ആ ന്യായീകരണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തള്ളിയിരുന്നു . ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും ആക്രമണങ്ങളെ നേരിട്ടു കൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കുട്ടികളെ തിരുത്തുമെന്നും അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കുമെന്ന നിലപാടിലാണ് എം.വി.ഗോവിന്ദൻ .
അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ;- എസ്എഫ്ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്. വസ്തുതാപരമായ കാര്യങ്ങൾ പരിശോധിക്കും. കുട്ടികളെ തിരുത്തേണ്ടിടത്ത് തിരുത്തും. കുട്ടികളെ തിരുത്തണമെന്നു തന്നെയാണ് അഭിപ്രായം. അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് അറിയാം എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha