ഇസ്രായേലിന്റെ വിഖ്യാത സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനത വീണ്ടും വെളിപ്പെടുത്തുകയാണ് വെള്ളിയാഴ്ചത്തെ ഹൂതികളുടെ ആക്രമണം

യഫ എന്ന പേരിട്ട പുതിയ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്‍യ സാരീ വ്യക്തമാക്കി. പുരാതന ഫലസ്തീൻ നഗരത്തിന്റെ പേരാണ് ഡ്രോണിനും നൽകിയിരിക്കുന്നത്. നിലവിൽ ഈ പ്രദേശം തെൽ അവീവിന്റെ ഭാഗമാണ്. ശത്രുവിന്റെ റഡാറടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തങ്ങളുടെ പുതിയ ഡ്രോണിന് കഴിവുണ്ടെന്ന് യഹ്‍യ സാരീ പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ ഹൂതികളുടെ കൈവശം നിരവധിയുണ്ടെന്നാണ് റിപ്പോർട്ട്.
നേരത്തേ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് വലിയ തലവേദനയാണ് ഹൂതികൾ സൃഷ്ടിച്ചിരുന്നത്. ഇത് കൂടാതെ എയ്‍ലാത്ത് തുറമുഖ നഗരവും നിരവധി തവണ ആക്രമിച്ചു. പുതിയ ആക്രമണത്തോടെ തെൽ അവീവും ഇനി തങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യസ്ഥാനമാണെന്ന് ഉറപ്പിക്കുകയാണ് ഹൂതികൾ.
എവിടെയൊക്കെ ആക്രമിക്കണം എന്നതിന്റെ വ്യക്തമായ രൂപരേഖ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതികൾ പറയുന്നു. ഇതിൽ പലതും ഇസ്രായേലിന്റെ അതിസുരക്ഷാ പ്രാധാന്യമുള്ള സൈനിക താവളങ്ങളാണ്. ഗസ്സയിലെ വംശഹത്യക്കും കൂട്ടക്കൊലകൾക്കും മറുപടിയായി ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നും യഹ്‍യ സാരീ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗസ്സയുടെ വീരോചിത ചെറുത്തുനിൽപ്പിനുള്ള പിന്തുണയും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇസ്രായേൽ നേതൃത്വത്തിനെതിരെ ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെ ഇസ്രായേലി മാധ്യമങ്ങൾ തന്നെ ചോദ്യം ചെയ്യുന്നു. രാജ്യാതിർത്തിയിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തെയുണ്ടായിരുന്നത്. ഇപ്പോഴത് തെൽ അവീവിലുമെത്തിയിരിക്കുന്നു.
ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ കടലിന്റെ ദിശയിൽനിന്നാണ് തെൽ അവീവിലെത്തിയത്. തുടർന്ന് ഷാലോം അലൈചം തെരുവിന് സമീപത്തെ യഹൂദ തെരുവിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രതിധ്വനികൾ വെസ്റ്റ് ബാങ്ക് വരെയുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവം ഇസ്രായേലി ജനതയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരമൊരു സംഭവം ഇസ്രായേലെന്ന അധിനിവേശ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഡ്രോണിനെ തിരിച്ചറിയാൻ കരയിലും കടലിലുമുള്ള റഡാറുകളുടെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. തെൽ അവീവിലെ യു.എസ് കോൺസുലേറ്റിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ കനത്ത സുരക്ഷാസന്നാഹമാണുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഡ്രോണിനെ തടയാനായില്ലെന്ന് മാധ്യമങ്ങൾ ചോദിക്കുന്നു.
പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉറക്കത്തിലാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഉണർത്തണമെന്നും പലരും കുറ്റപ്പെടുത്തി. ഡ്രോൺ നേതാക്കളുടെ വീട്ടിലാണ് പതിച്ചിരുന്നതെങ്കിൽ അവർ ഉണർന്നുപ്രവർത്തിച്ചിരുന്നേയെന്നും ചിലർ വിമർശിച്ചു. രാജ്യസുരക്ഷ അപകടത്തിലായതിന് പിന്നാലെ സർക്കാറിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പര്യടനം റദ്ദാക്കുമന്ന റിപ്പോർട്ടും വരുന്നുണ്ട്. സംഭവത്തിന്റെ തീവ്രതയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് പല വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യവും ഇസ്രായേലിൽ ഉയരുന്നുണ്ട്. സൈനിക വക്താവ് യഹ്‍യ സാരീയെ വകവരുത്തണമെന്നും പലരും ആവശ്യപ്പെടുന്നു. ഇതിലൂടെ സംഘടനയുടെ മനോവീര്യം തകർക്കാനാകുമെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്തെ സ്ഫോടനമാണ് തെൽ അവീവ് സാക്ഷ്യംവഹിച്ചതെന്ന് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാ സന്നാഹത്തിലെ വിള്ളലാണ് ഇതിലൂടെ വെളിവായതെന്നും ചാനൽ വ്യക്തമാക്കി.
തങ്ങളെ ആക്രമിച്ച എല്ലാവർക്കും തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് പറഞ്ഞു. എന്നാൽ, നെതന്യാഹു സർക്കാർ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് കുറ്റപ്പെടുത്തി.
ഹമാസിനെതിരേ അമേരിക്കൻ പ്രസിഡന്റ് സ്ഥനാർഥി ഡോണാൾഡ് ട്രമ്പിനെതിരേ അന്ത്യശാസനം, അമേരിക്കയുടെ എല്ലാ ബന്ദികളേയും ഉടൻ വിട്ടയക്കണം. ഞാൻ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് ബന്ദികളേ വിട്ടയച്ചില്ലെങ്കിൽ വലിയ വില നല്കേണ്ടിവരും എന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻപ്രസിഡന്റും ആയിട്ടുള്ള ഡെണാൾഡ് ട്രംപ് തന്റെ പ്രസംഗത്തിൽ പലസ്തീനിലെ ഹമാസിനെതിരെ രൂക്ഷമായിട്ടുള്ള ഒരു ഭീഷണി മുഴക്കിയിരിക്കുന്നു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ഒരു അന്ത്യ ശാസനമാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയിരിക്കുന്നത്.
ലോകം മുഴുവൻ കേൾക്കുവാനാണ് താൻ ഇത് പറയുന്നത് എന്നാണ് ട്രംപ് പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ഞങ്ങളുടെ ബന്ദികളെ ഞങ്ങൾക്ക് തിരികെ വേണം, അമേരിക്കക്കാരായിട്ടുള്ളവരെ ഉൾപ്പെടെ ബന്ദിക്കളെ മോചിപ്പിക്കണം. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് അത് ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ വളരെ വലിയ വില നൽകേണ്ടിവരും ഇതാണ് ട്രംമ്പ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ തന്നെ പ്രസംഗത്തിൽ ഹമാസിന്റെ ബന്ദികളെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ട് 60 ലധികം അമേരിക്കക്കാർ ബന്ദികൾ ആക്കുകയോ തടവിൽ കടക്കുകയോ ചെയ്തിട്ടുണ്ട് ഇവരെയെല്ലാം ഉദ്ദേശിച്ചാണ് ഇപ്പോൾ ട്രംപ് പറഞ്ഞിരിക്കുന്നത്.
ലോകത്ത് മുഴുവൻ എവിടെ അമേരിക്കക്കാർക്ക് പ്രതിസന്ധി ഉണ്ടായോ അവിടെ ശക്തമായിട്ടുള്ള നിലപാട് സ്വീകരിക്കുവാനും അക്രമത്തെ അക്രമം കൊണ്ട് അടിച്ചമർത്തുകയെന്ന അതിശക്തമായ നിലപാട് എന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു നീക്കം കൂടിയാണ് നടത്തിയിരിക്കുന്നത്
ഒക്ടോബർ 7ന് ഗാസയിൽ നിന്നും എത്തിയ ഭീകരവാദികൾ ഇസ്രായേലിൽ 1200 പേരെ വധിച്ചപ്പോൾ ഈ കൂട്ടത്തിൽ അമേരിക്കക്കാരനായിരുന്നു അമേരിക്കൻ പൗരന്മാരും അവിടെ ടൂറിന് വന്നിട്ടുള്ള ആളുകളുണ്ടായിരുന്നു. കൂടാതെ 251 പേര് ബന്ദികൾ അക്കിയപ്പോൾൾ അതിൽ ഏകദേശം 12 പേർ അമേരിക്കക്കാർ ആയിരുന്നു .ഏതാനും പേരെ വിട്ടയച്ചു.
ബന്ദികളാക്കിയ അമേരിക്കൻ-ഇസ്രോയേലി കുടുംബങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളും ട്രംപിനെ നേരിട്ട് കണ്ടിരുന്നു .ഈ കഴിഞ്ഞ വാരാന്ത്യത്തിൽ പെൻസിൽ വാനിയയിലെ ഒരു റാലിയിൽ തന്നെ ശേഷം ട്രംപ് നടത്തിയ ആദ്യത്തെ പ്രസംഗം ആയിരുന്നു ഇത്. തന്റെ ആദ്യ പ്രസംഗം തന്നെ ഭീകരവാദികൾക്കും, ഹമാസിനും താക്കീത് നല്കിയതായിരുന്നു. ആദ്യത്തെ പ്രസംഗം ബന്ദികളാക്കിയ ആളുകൾക്കും കുടുംബങ്ങൾക്കും വേണ്ടിയായിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha