സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് തദ്ദേശ വകുപ്പ് മന്ത്രി സ്ഥാപിക്കാന്‍ ശ്രമിച്ചത്; സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്പരമില്ലാത്തത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് തദ്ദേശ വകുപ്പ് മന്ത്രി സ്ഥാപിക്കാന്‍ ശ്രമിച്ചത്. സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്പരമില്ലാത്തത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഏതെങ്കിലും ഒരു പഞ്ചായത്തോ വാര്‍ഡോ ഉണ്ടോ? പിന്നെ, മാലിന്യ നീക്കത്തിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ കുറിച്ച് അങ്ങ് വിശദമാക്കുന്നുണ്ട്. അത്തരം നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാം. പക്ഷെ മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തട്ടെ.
ഗുരുവായൂരില്‍ ശവക്കോട്ട എന്നറിയപ്പെട്ടതുള്‍പ്പെടെ അനേകം മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂങ്കാവനങ്ങളും പാര്‍ക്കുകളുമായി മാറിയെന്നും അവിടേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നതായും അങ്ങ് കത്തില്‍ പറയുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്ക് അത്തരമൊരു മാറ്റമുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെ. അങ്ങയുടെ മണ്ഡലത്തില്‍പ്പെടുന്ന നാഗലശേരി പഞ്ചായത്തിലെ കൂറ്റനാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും അറുനൂറിലധികം ചാക്കുകളിലായി മൂന്ന് ദിവസം സൂക്ഷിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു.
ജനരോഷമുണ്ടായപ്പോള്‍ മാലിന്യക്കൂന ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ പഴയ വീടിന്റെ മുറ്റത്ത് കൂട്ടിയിട്ടു. ഒന്നര മാസം മുന്‍പ് നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ നിരവധി എം.സി.എഫുകള്‍ നിര്‍മ്മിച്ചതായി തദ്ദേശ മന്ത്രി അവകാശപ്പെടുമ്പോഴാണ് അങ്ങയുടെ തന്നെ മണ്ഡലത്തില്‍ നിന്നുള്ള ഈ കാഴ്ച. കേരളത്തിലെ ഭൂരിഭാഗം മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ എന്നും വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha