പ്രവാസികള്‍ക്ക് ആകര്‍ഷക നിരക്കുകളുമായി ഫ്രണ്ടി മൊബൈല്‍ വിപണിയില്‍

ഉപയോഗിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കിലുള്ള അനവധി പാക്കേജുകളുമായി ഫ്രണ്ടി മൊബൈല്‍ വിപണിയിലെത്തി. സെക്കന്‍ഡിന് ഒരു ഹലാല മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള സേവനം നല്‍കാന്‍ സജ്ജമായിക്കഴിഞ്ഞെന്നും സൗദി അറേബ്യയിലെ ഫ്രണ്ടി ബ്രാന്‍ഡ് ഹെഡ് അസീസ് അമീന്‍ പറഞ്ഞു. ഉപയോഗിക്കുന്ന സെക്കന്‍ഡുകളുടെ അടിസ്ഥാനത്തിലാകും ബില്ലിങ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, അഫ്ഗാനിസ്താന്‍, തുര്‍ക്കി, ജോര്‍ഡന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക നിരക്കുകളാണ് ഫ്രണ്ടിയുടെ വാഗ്ദാനം.
വിവിധ ഭാഷകളില്‍ മികച്ച ഉപഭോക്തൃസേവനമാണ് കമ്പനിയുടെ മുഖമുദ്ര. അനായാസ ഉപയോഗത്തിന് യോജിച്ച തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാജ്യമെങ്ങും മികച്ച നെറ്റ്വര്‍ക്ക് കവറേജുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























