വെസ്റ്റ് എക്കറില്‍ മലയാളികള്‍ നടത്തുന്ന കോള്‍ഡ് സ്‌റ്റോര്‍ കത്തിനശിച്ചു

സാധനങ്ങളും ഉപകരണങ്ങളുമടക്കം 45000 ദിനാര്‍ നഷ്ടം കണക്കാക്കുന്നു. വടകര എടച്ചേരി സ്വദേശി അബ്ദുല്‍ അസീസും പാര്‍ട്ണര്‍മാരും കഴിഞ്ഞ 25 വര്‍ഷമായി നടത്തുന്ന അല്‍ജാബ്രി കോള്‍ഡ് സ്‌റ്റോറാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്. മൂന്ന് ഷട്ടറുകളുള്ള വലിയ കോള്‍ഡ് സ്‌റ്റോറിലെ വിലപിടിപ്പുള്ള മുഴുവന്‍ സാധനങ്ങളും ഉപകരണങ്ങളും നശിച്ചു.
12 മണിയോടെ തീപിടിത്തം ആരംഭിച്ചുവെന്നാണ് കരുതുന്നത്. ഈ സമയത്ത് ഇതുവഴി പോയ അറബി പുക ഉയരുന്നതുകണ്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും കുതിച്ചത്തെി തീയണച്ചതിനാല്‍ തൊട്ടടുത്ത ഷോപ്പുകളിലേക്ക് തീ പടര്‍ന്നില്ല.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷിക്കുന്നുണ്ട്. പതിവുപോലെ ബുധനാഴ്ച രാത്രി 11 മണിക്ക് ഷോപ്പ് അടച്ചതായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഫയര്‍ഫോഴ്‌സിന്റെയും മറ്റും ശബ്ദകോലാഹലങ്ങള്‍ കേട്ട് ഏതാനും വാര അകലെ താമസിക്കുന്ന ജീവനക്കാര്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ തങ്ങളുടെ ഷോപ്പില്‍ തീയണക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്.തുടര്‍ന്ന് ഷോപ്പില്‍ എത്തിയപ്പോഴേക്കും എല്ലാം കത്തിയമര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























