ഒമാനില്‍ പുതുക്കിയ വിസാ നിരക്ക് ഈ മാസം മുതല്‍

ഒമാനില്‍ പുതുക്കിയ വിസ നിരക്കുകള്‍ ഈ മാസം 26 മുതല്‍ നടപ്പില്‍ വരും. ഇതനുസരിച്ച് കുടുംബ വിസ, വിദ്യാര്‍ഥി വിസ, നിക്ഷേപ വിസ എന്നിവക്ക് ചെലവേറും. ചില വിസയുടെ നിരക്കുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. ഇന്‍വെസ്റ്റര്‍ വിസ, വിദ്യാര്‍ഥി വിസ, ഫാമിലി ജോയിനിങ് വിസ എന്നിവയുടെ കാലാവധി കുറച്ചിട്ടുമുണ്ട്.
ഇന്‍വെസ്റ്റര്‍ വിസക്ക് 50 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ, 30 റിയാല്‍ ആയിരുന്നു. വിസ പുതുക്കല്‍, ഡിപന്‍ഡന്റ് വിസ, വിദ്യാര്‍ഥി വിസ, ഫാമിലി വിസ എന്നിവയുടെ പുതുക്കല്‍ നിരക്ക് 30 റിയാലായി ഉയര്‍ത്തി. നേരത്തേ വിസ പുതുക്കല്‍, ഡിപന്‍ഡന്റ് വിസ എന്നിവക്ക് 10 റിയാലായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസ എടുക്കുന്ന സ്വദേശികള്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് വാറന്റി കത്ത് നല്‍കണം. മൂന്നു മാസത്തേക്കാണ് ഇത്തരം വിസ ലഭിക്കുക.
അതായത് വിസ ഇഷ്യൂ ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ വിസ ലഭിച്ചവര്‍ ഒമാനിലത്തെണമെന്നാണ് വ്യവസ്ഥ. നേരത്തെ ആറു മാസത്തിനുള്ളില്‍ വിസ ഉപയോഗപ്പെടുത്തിയാല്‍ മതിയായിരുന്നു. പുതുതായി എടുത്ത ഇത്തരം വിസകളില്‍ മൂന്ന് മാസത്തിനുള്ളില്‍ ഒമാനിലിറങ്ങിയില്‌ളെങ്കില്‍ വിസ റദ്ദാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍വെസ്റ്റര്‍ വിസക്ക് 50 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ, 30 റിയാല്‍ ആയിരുന്നു. വിസ പുതുക്കല്‍, ഡിപന്‍ഡന്റ് വിസ, വിദ്യാര്‍ഥി വിസ, ഫാമിലി വിസ എന്നിവയുടെ പുതുക്കല്‍ നിരക്ക് 30 റിയാലായി ഉയര്‍ത്തി. നേരത്തേ വിസ പുതുക്കല്‍, ഡിപന്‍ഡന്റ് വിസ എന്നിവക്ക് 10 റിയാലായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസ എടുക്കുന്ന സ്വദേശികള്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് വാറന്റി കത്ത് നല്‍കണം. മൂന്നു മാസത്തേക്കാണ് ഇത്തരം വിസ ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha