ഒമാനിലും പൂർണ സ്വദേശി വൽക്കരണംമലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് ജോലി നഷ്ടമാകും
ഒമാനിൽ മൂന്ന് തസ്തികകളിൽ പൂർണമായി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. ഒമാനിലെ ആരോഗ്യമേഖലയിലെ മൂന്ന് തസ്തികകളിലാണ് പൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനമായത്. സ്വദേശി പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകും.
ആരോഗ്യ മന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ ഘട്ടം ഘട്ടമായാണ് സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത് . ന്യുട്രീഷ്യനിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, എക്സ്റേ ടെക്നീഷ്യന് എന്നീ തസ്തികകളിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത് .
മൂന്ന് തസ്തികകളിലേക്കും സ്വദേശികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജനുവരി 10ന് മുന്‍പ് അപേക്ഷിക്കണമെന്നാണ് അറിയിപ്പ്. സ്വദേശികള്‍ ജോലിക്ക് എത്തുന്നതോടെ വിദേശികളെ ഒഴിവാക്കും. നഴ്സിംഗ് രംഗത്ത് സ്വദേശികളെ ലഭ്യമായിത്തുടങ്ങിയത് മുതല്‍ വിദേശികളെ ഒഴിവാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha