ദുബായിൽ ഒരുമിച്ചു താമസിച്ചുവന്ന ഫിലിപ്പൈൻ യുവതിയ്ക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം; മദ്യ ലഹരിയിലായിരുന്നു യുവാവിന്റെ അതിക്രമത്തിന് കോടതി പണി കൊടുത്തു
ദുബായിൽ ഫിലിപ്പൈൻ യുവതിയ്ക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ഒരുമിച്ചു താമസിച്ചു വരുകയായിരുന്ന യുവതിയെ മദ്യ ലഹരിയിൽ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഫിലിപ്പൈൻ സ്വദേശിയായ യുവിനെതിരെ കോടതി നടപടിയെടുത്തു.
ചൊവാഴ്ച്ച പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ സംഭവിച്ച അംബദ്ധമാണെന്ന് കോടതിയോട് സമ്മതിച്ചു. ഒരുമിച്ച് താമസിച്ചു വരികയായിരുന്ന ഫിലിപൈന്‍ സ്വദേശിനിയെ അടുക്കളയില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരിക്കെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. യുവതി അടുക്കളയില്‍ കയറിയ ഉടനെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു.
യുവതി ഉടന്‍ തന്നെ ഈ കാര്യം ഭര്‍ത്താവിനെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മേശ വൃത്തിയാക്കുന്നതിനിടയില്‍ അറിയാതെ തന്റെ കൈ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതാകാം എന്നാണ് ഇയാള്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. യുവതിയും ഭര്‍ത്താവും പ്രതിയുമടക്കം ഏതാനും പേര് ഒരുമിച്ചാണ് ഈ വില്ലയില്‍ താമസിച്ച് വന്നിരുന്നത്.
https://www.facebook.com/Malayalivartha