Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

'യുഎയിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌. സൗദിയിൽ അത്‌ 15 ലക്ഷം കാണണം'; അങ്ങനെ വയോധികരും ഗര്‍ഭിണികളുമടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍, നാട്ടിലെത്തിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളുമായി വൈറലാകുന്ന ഒരു കുറിപ്പ്

13 APRIL 2020 03:50 PM IST
മലയാളി വാര്‍ത്ത

കോവിഡ്‌ 19 ഭീതിയിൽ ഉലയുകയാണ് നമ്മുടെ ഗൾഫ്‌ രാഷ്ട്രങ്ങൾ. ധാരാളം മലയാളികൾ അവിടെ രോഗ ബാധിതരാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേർ ക്വാറന്റീനിലാണ്. എന്നാൽ ഏറ്റവും പരിമിതമായ സൗകര്യങ്ങളോടെ ലേബർ കേമ്പുകളിലും മറ്റും കഴിയുന്നവരുടെ നില ഏറെ നൊമ്പരമുണർത്തുന്നു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുള്ള ലേബർ കരാർ റദ്ദ്‌ ചെയ്യുകയും തൊഴിലാളികളെ പിരിച്ച്‌ വിടുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്ന് യു എ ഇ സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഇത്‌ യു എ ഇ യിലെ പ്രവാസികളെ മാത്രമല്ല അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.

കണക്കുകൾ ശെരിയാണെങ്കിൽ യുഎയിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌ എന്നതാണ്. അതോടൊപ്പം തന്നെ സൗദിയിൽ അത്‌ 15 ലക്ഷം കാണണം. ഇതിൽ ചെറിയ വിഭാഗം മാത്രമെ കുടൂംബമായി കഴിയുന്നവരുള്ളു. ഒപ്പം ഗണ്യമായ വിഭാഗം ബാച്ചിലേഴ്സാണ്. ഇവർ ചെറിയ ബെഡ് സ്പേസിൽ അരിഷ്ടിച്ച്‌ ജീവിക്കുന്നവരാണ്. അതോടൊപ്പം തന്നെ ഒരു ഫ്ലാറ്റിൽ നൂറുക്കണക്കിനാളുകൾ ഞെരുങ്ങി കഴിയുന്നവരാണ്. ഇത്തരം സാഹചര്യങ്ങളിൽ പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ് എന്നത് ഏവർക്കും അറിയാവുന്നതാണ്. ഇവരിൽ നിരീക്ഷണം ആവശ്യമുള്ളവരെ‌ ക്വാറന്‍റൈൻ ചെയ്യാൻ ഏറെ പ്രയാസമാണ്.

'ഗൾഫിലേക്ക്‌ സന്ദര്‍ശക വിസയിൽ എത്തി കുടുങ്ങി പോയവർ അനവധിയുണ്ട്‌. മക്കളുടെ പ്രസവം, രോഗം അങ്ങനെ പല ആവശ്യങ്ങൾക്ക്‌ വേണ്ടി ചെന്ന് കുടുങ്ങിയവരാണവർ. വൃദ്ധർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സ്ഥിര രോഗികൾ എന്നിങ്ങനെ പലരും ഇതിൽ പെടുന്നു. ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ എല്ലാവരെയും നാട്ടിലേക്ക്‌ കൊണ്ട്‌ വരുക ഈ ഘട്ടത്തിൽ പ്രായോഗികമല്ല. സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തി മുൻഗണനാ ക്രമത്തിൽ ഉചിതമായ പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം'- മുജീബ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

കേരളത്തിലെ ഓരോ കുടുംബവും ഏതെങ്കിലും തരത്തിൽ ഗൾഫ്‌ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്‌.ലക്ഷക്കണക്കിന് കുടുംബങ്ങൾ അല്ലലില്ലാതെ ജീവിക്കുന്നത്‌ ഗൾഫിൽ ജോലി ചെയ്യുന്നവരുടെ വരുമാനം കൊണ്ടാണ്. നമ്മുടെ നാട്ടിന്റെ സമ്പദ്‌ വ്യവസ്ഥയെ താങ്ങി നിർത്തുന്നത്‌ പ്രധാനമായും പ്രവാസികളാണ്. ഗൾഫ്‌ രാജ്യങ്ങളിൽ മാത്രമല്ല അമേരിക്കയും യൂറോപ്പും അടക്കം ലോകത്തിന്റെ എല്ലാ ഭഗത്തും ജോലി ചെയ്യുന്ന മലയാളികളും നമ്മുടെ നാടിന് നൽകുന്ന സംഭാവനകളും സേവനങ്ങളും വളരെ വലുതാണ്. ഒരു വ്യത്യാസമുള്ളത്‌ ഗൾഫുകാർ ഒരു കാലത്തും അവിടെ പൗരന്മാരാകില്ല എന്നതാണ്. എത്ര തലമുറ പിന്നിട്ടാലും അവർ ഈ രാജ്യത്തെ പൗരന്മാർ തന്നെ ആയിരിക്കും.

കോവിഡ്‌ 19 ഉയർത്തി വിട്ട ഭീതിയുടെ കൊടുങ്കാറ്റിൽ ആടി ഉലയുകയാണ് ഗൾഫ്‌ രാജ്യങ്ങൾ. ധാരാളം മലയാളികൾ അവിടെ രോഗ ബാധിതരാണ്. ഒട്ടേറെ പേർ ക്വാറന്റീനിലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ലേബർ കേമ്പുകളിലും മറ്റും കഴിയുന്നവരുടെ നില പരിതാപകരമാണ്.

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുള്ള ലേബർ കരാർ റദ്ദ്‌ ചെയ്യുകയും തൊഴിലാളികളെ പിരിച്ച്‌ വിടുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്ന് യു എ ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്‌ യു എ ഇ യിലെ പ്രവാസികളെ മാത്രമല്ല അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.

യു എ യിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌. സൗദിയിൽ അത്‌ 15 ലക്ഷം കാണണം. അതിൽ ചെറിയ വിഭാഗം മാത്രമെ കുടൂംബമായി കഴിയുന്നവരുള്ളു. ഗണ്യമായ വിഭാഗം ബാച്ചിലേഴ്സാണ്. ചെറിയ ബെഡ് സ്പേസിൽ അരിഷ്ടിച്ച്‌ ജീവിക്കുന്നവരാണ്. ഒരു ഫ്ലാറ്റിൽ നൂറുക്കണക്കിനാളുകൾ ഞെരുങ്ങി കഴിയുന്നവരാണ്. ലേബർ ക്യാമ്പ്‌ സന്ദർശിച്ചിട്ടുള്ളവർക്ക്‌ അതിന്റെ ദയനീയാവസ്ഥ എളുപ്പം മനസ്സിലാകും. ഇത്തരം സാഹചര്യങ്ങളിൽ പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നിരീക്ഷണം ആവശ്യമുള്ളവരെ‌ ക്വാറന്റീൻ ചെയ്യാൻ പ്രയാസമാണ്. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ്‌ ചെയ്യാൻ ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിലാണ് ഗൾഫിലെ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്ന് വന്നിരിക്കുന്നത്‌.
തീവ്രമായി രോഗ ബാധയുള്ള ഗൾഫിൽ നിന്ന് ആളുകളെ മടക്കി കൊണ്ടു വരുമ്പോൾ നാട്ടിലും മഹാമാരി ആളിപ്പടരാൻ അത്‌ ഇടയാക്കില്ലെ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ട്‌. എന്നാൽ ഗൾഫിലെ മലയാളികളുടെ ജീവൻ നമുക്ക്‌ വളരെ വിലപ്പെട്ടതാണ് താനും . ഈ ഘട്ടത്തിൽ പ്രശ്നത്തെ സംബന്ധിച്ച വ്യക്തത ആവശ്യമാണ്.

1. കോവിഡ്‌ 19 പിടിപെട്ടവരെ ചികിൽസിക്കാനുള്ള മികച്ച സംവിധാനങ്ങൾ ഗൾഫിലുണ്ട്‌. അത്‌ ഭംഗിയായി ചെയ്യുന്നുമുണ്ട്‌. രോഗ നിർണയ ടെസ്റ്റ്‌ ചെയ്യാനുള്ള സൗകര്യവും വെന്റിലേറ്റർ സൗകര്യങ്ങളും അവിടങ്ങളിൽ ഉണ്ട്‌. രോഗികളോട്‌ നാട്ടിലേക്ക്‌ മടങ്ങാൻ സർക്കാർ ആവശ്യപ്പെടുന്നില്ല.

2. ലേബർ കേമ്പുകളിൽ ഉള്ളവരും ലോക്ക്‌ ഡൗൺ മൂലം തൊഴിലില്ലാത്തവരുമായ പ്രവാസികൾക്ക്‌ ഭക്ഷണവും മറ്റ്‌ സഹായങ്ങളും എത്തിക്കാൻ അവിടെയുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കഠിനമായി ശ്രമിക്കുന്നുണ്ട്‌.

3. ഗൾഫിലേക്ക്‌ വിസിറ്റിംഗ്‌ വിസയിൽ എത്തി കുടുങ്ങി പോയവർ അനവധിയുണ്ട്‌. മക്കളുടെ പ്രസവം, രോഗം അങ്ങനെ പല ആവശ്യങ്ങൾക്ക്‌ വേണ്ടി ചെന്ന് കുടുങ്ങിയവരാണവർ. വൃദ്ധർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സ്ഥിര രോഗികൾ എന്നിങ്ങനെ പലരും ഇതിൽ പെടുന്നു.

ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ എല്ലാവരെയും നാട്ടിലേക്ക്‌ കൊണ്ട്‌ വരുക ഈ ഘട്ടത്തിൽ പ്രായോഗികമല്ല; അങ്ങനെ ആരും ആവശ്യപ്പെടുന്നുമില്ല. മുകളിൽ വിവരിച്ച സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തി മുൻഗണനാ ക്രമത്തിൽ ഉചിതമായ പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം.

നാട്ടിലേക്കുള്ള മടക്കം: വിദേശകാര്യ വകുപ്പും എമ്പസിയും നോർക്കയും ഇടപെട്ട്‌ നാട്ടിലേക്ക്‌ അയക്കേണ്ടവരുടെ
മുൻഗണന പട്ടിക തയ്യാറാക്കണം.

• ഏറ്റവും പെട്ടെന്ന് നാട്ടിലേക്ക്‌ മടക്കി കൊണ്ട്‌ വരേണ്ടവരുടെ ഒരു പ്രയോറിറ്റി ലിസ്റ്റ്‌ ആദ്യം തയ്യാറാക്കണം. മുകളിൽ മൂന്നാമതായി പറഞ്ഞ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കണം.

• കോവിഡ്‌ അല്ലാത്ത മറ്റനേകം അസുഖ ബാധിതർ അവിടെയുണ്ട്‌. അവർക്ക്‌ നാട്ടിൽ ഉചിതമായ ചികിൽസ തേടാൻ അവസരമുണ്ടാക്കണം.

• രോഗ ബാധിതരല്ലാത്ത, രോഗ ലക്ഷണമില്ലാത്ത, തൊഴിലോ വരുമാനമോ ഇല്ലാത്തവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കണം.

ഗൾഫിൽ ആവശ്യമയ സേവനങ്ങൾ:

• മോശം സാഹചര്യങ്ങളിലുള്ളവരെ സാമൂഹിക അകലം നില നിർത്തി താമസിക്കാവുന്ന ഇടങ്ങളിലേക്ക്‌ മാറ്റണം. മലയാളികളുടെ നിയന്ത്രണത്തിലുള്ള പല കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇപ്പോൾ തന്നെ ഇതിനായി വിട്ടു കൊടുത്തതായറിയുന്നു.

• എല്ലാവർക്കും ഭക്ഷണവും വൈദ്യ സഹായവും ഉറപ്പ്‌ വരുത്തണം. ആവശ്യമെങ്കിൽ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണം. മലയാളികളുടെ ആശുപത്രികളുടെയും
ക്ലിനിക്കുകളുടെയും സഹായം ലഭ്യമാക്കാം.

നാട്ടിലെ മുന്നൊരുക്കം:

• നാട്ടിൽ മടങ്ങിയെത്തുന്നവർക്ക്‌ നിർദിഷ്ട കാലം ക്വാറന്റീനിൽ കഴിയാൻ മതിയായ സൗകര്യങ്ങൾ ഒരുക്കണം. വിവിധ മത സാമൂഹിക സംഘടനകൾ അതിനു വേണ്ട സൗകര്യങ്ങൾ വിട്ട്‌ നൽകാൻ തയ്യാറായി വന്നത്‌ ആശ്വാസകരമാണ്. സർക്കാർ അവ ഉപയോഗിച്ച്‌ വേണ്ട ക്രമീകരണങ്ങൾ ചെയ്താൽ രോഗ ഭീതി ഇല്ലാതെ മടങ്ങി വരുന്നവർക്ക്‌ വീട്ടിലേക്ക്‌ മടങ്ങാം.

• കയ്യിൽ കാശൊന്നുമില്ലാതെയാകും പലരും നാട്ടിലെത്തുന്നത്‌. അടിയന്തിര സഹായം എന്ന നിലയിൽ ഒരു തുക അനുവദിക്കണം. സൗജന്യ റേഷൻ, മറ്റ്‌ സഹായങ്ങളും അനുവദിക്കണം.

• കോവിഡ്‌ 19 കാരണമായി സ്ഥിരമായോ ഭാഗികമായോ തൊഴിൽ നഷ്ടമാകാൻ പോകുന്നത്‌ ആയിരക്കണക്കിനു പേർക്കാണ്. ചെറുകിട ഗ്ലോസറികൾ, റസ്റ്ററന്റുകൾ, ജ്യൂസ്‌‌ കടകൾ തുടങ്ങിയവ നടത്തുവർ പ്രവാസം മതിയാക്കേണ്ടി വരുമോ എന്ന് ആശങ്കിക്കുന്നു. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം.

കോവിഡ്‌ അനന്തര ഗൾഫ്‌ പ്രതിസന്ധി പരിഹരിക്കാൻ ഒന്നിച്ചുള്ള ഒരു നീക്കമാണാവശ്യം. കേന്ദ്ര സർക്കാറും കേരള സർക്കാറും ഈ കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം. മടങ്ങി വരുന്നവരെ സുരക്ഷിതമായി പരിചരിക്കുമെന്ന ഉറപ്പ്‌ നൽകിയാൽ കേന്ദ്ര സർക്കാർ നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാന സർക്കാറാണ് ഈ ഉറപ്പ്‌ നൽകേണ്ടത്‌.
ഗൽഫിലും നാട്ടിലുമുള്ള സാമൂഹിക, സന്നദ്ധ പ്രവർത്തകർക്കും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്‌. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്‌. യോജിച്ചും പരസ്പരം അംഗീകരിച്ചും ഈ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends